Ken Sunny | Samayam Malayalam | Updated: 26 Jun 2021, 07:35:00 PM
കൊറോണ വൈറസിന്റെ വരവോടെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് ജോലി മാറി. ഇതോടെ 8 മണിക്കൂർ കൊണ്ട് ചെയ്യുന്ന ജോലി 2 മണിക്കൂർകൊണ്ട് ചെയ്തു തീർക്കാനുള്ള സംവിധാനം യുവാവ് ഒരുക്കി.
(Representational Image)
ഹൈലൈറ്റ്:
- ഒരു വലിയ ഡാറ്റാബേസ് തയ്യാറാക്കിയ യുവാവ് അത് മൈക്രോസോഫ്റ്റ് എക്സലുമായി ബന്ധിപ്പിച്ചു.
- സഹപ്രവർത്തകർക്ക് 8 മണിക്കൂർ കൊണ്ട് ചെയ്യുന്ന ജോലിയാണ് ഈ സംവിധാനം വഴി 2 മണിക്കൂറിനുള്ളിൽ യുവാവ് പൂർത്തീകരിക്കുന്നത്.
- കാമുകിയോട് എങ്ങനെ താൻ വേഗത്തിൽ ജോലി ചെയ്യുന്നു എന്നുള്ള ‘ഗുട്ടൻസ്’ പറഞ്ഞു കൊടുത്തിരുന്നു.
ദിവസവും 8 മണിക്കൂർ പ്രവർത്തി സമയമുള്ള ആളാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കക്ഷി. കൊറോണ വൈറസിന്റെ വരവോടെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് ജോലി മാറി. ഇതോടെ 8 മണിക്കൂർ കൊണ്ട് തൻ ചെയ്യുന്ന ജോലി 2 മണിക്കൂർകൊണ്ട് ചെയ്തു തീർക്കാനുള്ള സംവിധാനം ഇയാൾ ഒരുക്കി. എല്ലാ ദിവസവും ജോലി സമയത്തിൽ 5 മണിക്കൂർ ഇഷ്ടമുള്ളത് ചെയ്യാം.
നമ്മളെ തൈര് മുളക് തൊണ്ടാട്ടം! 5 വയസ്സുകാരൻ ദർശന്റെ ‘മാർക്കറ്റിങ്’ പാട്ട് വൈറൽ
ജോലിയിൽ അലംഭാവം കാണിച്ചല്ല ഇങ്ങനെ യുവാവ് മുന്നോട്ട് പോയത്. ഒരു വലിയ ഡാറ്റാബേസ് തയ്യാറാക്കിയ യുവാവ് അത് മൈക്രോസോഫ്റ്റ് എക്സലുമായി ബന്ധിപ്പിച്ചു. ഇതിൽ ഫോമുകൾ ക്രമീകരിച്ചതോടെ എക്സൽ ഓട്ടോമാറ്റിക്കായി കണക്കുകൾ ക്രമീകരിച്ച് മൈക്രോസോഫ്റ്റ് വേർഡ് ഫയലാക്കി മറ്റും. യുവാവിന്റെ പിന്നീടുള്ള ജോലി ഇത് മെയിലിൽ അയച്ചുകൊടുക്കുക എന്നത് മാത്രം. സഹപ്രവർത്തകർക്ക് 8 മണിക്കൂർ കൊണ്ട് ചെയ്യുന്ന ജോലിയാണ് ഈ സംവിധാനം വഴി 2 മണിക്കൂറിനുള്ളിൽ യുവാവ് പൂർത്തീകരിക്കുന്നത്.
പക്ഷെ പണി പാളിയത് അതെ കമ്പനിയിൽ ജോലി ചെയ്യുന്ന കാമുകിയോട് എങ്ങനെ താൻ വേഗത്തിൽ ജോലി ചെയ്യുന്നു എന്നുള്ള ‘ഗുട്ടൻസ്’ പറഞ്ഞു കൊടുത്തതോടെയാണ്. കാമുകിയുമായി നല്ല ബന്ധം തുടർന്നതുവരെ കുഴപ്പങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എങ്കിലും ഒരു ദിവസം ഇരുവരും തെറ്റിപ്പിരിഞ്ഞു.
ഗ്ലാമറാണ് സാറേ ഇവന്റെ മെയിൻ! പേര് മൈലവ്
ഇരുവരും പിരിഞ്ഞ് രണ്ട് ദിവസത്തിനകം കമ്പനിയുടെ അച്ചടക്ക സമിതി യുവാവിനെ വിളിച്ചുവരുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഔദ്യോഗിക ലാപ്ടോപ്പിൽ യുവാവ് ചെയ്ത ട്രേഡിങ് പ്രവർത്തനം, വാർത്താ വായന, യൂട്യൂബ് കാണൽ എന്നിവയുടെയും എത്ര സമയം യഥാർത്ഥത്തിൽ ജോലി ചെയ്തു, എത്ര സമയം പാഴാക്കി തുടങ്ങിയ വിവരങ്ങൾ മുൻനിർത്തിയായിരുന്നു മീറ്റിംഗ്.
“ഞാൻ ഇടവേളയിൽ പോയപ്പോൾ മൈക്രോസോഫ്റ്റ് സ്കൈപ്പ് വഴി എന്റെ സ്ക്രീൻ കാമുകി എച്ആറുമായി ബന്ധിപ്പിച്ചു, എന്റെ എല്ലാ പ്രവർത്തനങ്ങളും റെക്കോർഡുചെയ്ത് കമ്പനിയിൽ റിപ്പോർട്ട് ചെയ്തു”, യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു. തനിക്ക് ജോലി ഏറെക്കുറെ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നു എന്നും എന്നാൽ തന്റെ പെഫോമൻസ് മോശമല്ല എന്നുള്ളതുകൊണ്ട് പിരിച്ചുവിട്ടിട്ടില്ല എന്നും യുവാവ് കുറിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man finsihes 8 hours of work in 2 hours; girlfriend reveals how is it done to his employer
Malayalam News from malayalam.samayam.com, TIL Network