റിയാദ്> കോവിഡ് വാക്സിന് ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്സിന് കൂടി നല്കുവാന് തീരുമാനിച്ചു. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രവാസികള്‍ക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കോവിഡ് വാക്സിന് ചലഞ്ചിന്റെ ഭാഗമായി വാക്സിനുകള്‍ക്കുള്ള തുക കേരള സര്‍ക്കാറിനെ ഏല്‍പ്പിക്കാന്‍ കേളി തുടക്കമിട്ടത്.
വന്‍കോര്‍പ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാന്‍ കോവിഡ് വാക്സിന്റെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തെറ്റായ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അതിനെ മറികടക്കാന്‍ കേരളജനതയോടൊപ്പം പ്രവാസികളും ഒറ്റക്കെട്ടായി ഉണ്ടെന്നറിയിക്കാനാണ് കേളിയുടെ നേതൃത്വത്തില്‍ വാക്സിന് ചലഞ്ചില്‍ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
കേളി അംഗങ്ങളില്‍ നിന്നും മറ്റു സമാന മനസ്കരായ പ്രവാസികളില്‍ നിന്നുമാണ് വാക്സിന് ചലഞ്ചിലേക്ക് കേളി തുക സമാഹരിക്കുന്നത്.
2021 ഏപ്രില്‍ 22 മുതല്‍ 30 വരെ ഒന്നാം ഘട്ടമായി 1131 ഡോസ് വാക്സിനും മെയ് 2 മുതല്‍ 28 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 2101 ഡോസ് വാക്സിന് തത്തുല്യമായ തുകയുമാണ് കേളി സംഭാവന ചെയ്തത്. ജൂണ്‍ 1 മുതല്‍ 18 വരെയുള്ള തീയ്യതികളില്‍ മൂവായിരത്തിലധികം ഡോസ് വാക്്സിന് ലക്ഷ്യമിട്ട് ‘കോവിഡ് വാക്സിന് 3000+’ എന്ന ക്യാമ്പയിന് ആണ് കേളി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഒന്നാം ഘട്ടവും, രണ്ടാം ഘട്ടവും പരിപൂര്‍ണ്ണമായും വിജയിപ്പിക്കാന്‍ സഹകരിച്ച പ്രവാസികള്‍ കേളിയുടെ മൂന്നാംഘട്ട വാക്സിന് ചലഞ്ചും വമ്പിച്ച വിജയമാക്കുമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..