പ്രധാനാധ്യാപിക ബീഫ് കഴിക്കുന്ന നേരത്ത് ഹിന്ദുമത വിശ്വാസികളായ രണ്ടുപേർ അവിടെയുണ്ടായിരുന്നു. അവർ ഉള്ള കാര്യം പ്രധാനാധ്യാപികയ്ക്കും അറിയാമായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
ഹൈലൈറ്റ്:
- സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്നു
- പ്രധാനാധ്യാപിക അറസ്റ്റിൽ
- സംഭവം അസമിലെ ഗോൾപാറയിൽ
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തന്നെയാണ് പ്രധാന അധ്യാപികയ്ക്കെതിരെ പരാതി നൽകിയത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Also Read : ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കം; റോഡ്, റെയിൽ പാത; പ്രതീക്ഷിക്കുന്ന ചെലവ് 7000 കോടി
ഐപിസി 153എ, 295എ വകുപ്പുകൾ പ്രകാരമാണ് അധ്യാപികയ്ക്ക് എതിരെ കേസ് എടുത്തതെന്ന് ഗോൾപാറ അഡീഷണൽ പോലീസ് സൂപ്രണ്ട് മൃണാൾ ദേക പറഞ്ഞു. സ്കൂളിൽ ബീഫ് കൊണ്ടുവന്നത് ചില ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇരുവിഭാഗങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടായെന്നുമാണ് മാനേജ്മെന്റ് പറയുന്നത്.
Also Read: ആം ആദ്മിക്ക് തിരിച്ചടി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോഠിയാൽ പാർട്ടിവിട്ടു
“സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപിക ഉച്ച ഭക്ഷണ സമയത്ത് അത് വിളമ്പി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഞാൻ അവർക്ക് വിളമ്പി കൊടുക്കുകയും ചെയ്തു. ബീഫ് കഴിക്കുന്ന നേരത്ത് ഹിന്ദുമത വിശ്വാസികളായ രണ്ടുപേർ അവിടെയുണ്ടായിരുന്നു. അവർ ഉള്ള കാര്യം പ്രധാനാധ്യാപികയ്ക്കും അറിയാമായിരുന്നു. എന്നിട്ടും അവർ സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്നു.” സ്കൂൾ സ്റ്റാഫ് പറഞ്ഞു.
കനത്ത മഴ: നിലമ്പൂരിൽ എൻഡിആര്‍എഫ് സംഘം എത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : headmistress booked for carrying beef to school in assam
Malayalam News from Samayam Malayalam, TIL Network