ഉപഭോക്താക്കളെ കബളിപ്പിക്കുക, നിയമ പ്രകാരമുള്ള ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ഇ-സ്റ്റോറുകള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായും രൂപീകൃതമായ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇലക്ട്രോണിക് സ്റ്റോര്സാണ് ഈ സ്ഥാപനങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് മന്ത്രാലയം ഇവയ്ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു.
Also Read: ദുബായില്‍ താമസം ഇനി എളുപ്പം; ചെലവ് കുറഞ്ഞ കോ ലിവിംഗ് സ്പേസുകളുമായി അധികൃതര്‍
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡിപ്പാര്‍ട്ട്മെന്റ് ഇവയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ ദിനേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നടപടി ശക്തമാക്കിയത്. നിയമ ലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍ ഇ-കൊമോഴ്സ് കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കമ്മിറ്റിയാണ് സ്വീകരിക്കുക.
Also Read: ഇതും ഭരണ നേട്ടം തന്നെയാണ്, രൂപക്ക് ഡോളറുമായി റെക്കോർഡ് തകർച്ച ട്രോളുകൾ
സാധനങ്ങള്‍ കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നതിലെ പ്രയാസം ഉപഭോക്താക്കളെ അറിയിച്ചില്ല, സമയം കഴിഞ്ഞിട്ടും സാധനങ്ങള്‍ ലഭിക്കാതായ സാഹചര്യത്തില്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാന്‍ അനുവദിച്ചില്ല, ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്കാന് വിസമ്മതിച്ചു തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഏഴ് ഇ-സ്റ്റോറുകള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അതനിടെ, നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന ഇ- സ്റ്റോറുകള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലംഘനം ആവര്‍ത്തിക്കുന്ന സ്റ്റോറുകളുടെ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
കാണാതായ 2 പോലീസുകാർ വയലിൽ മരിച്ച നിലയിൽ
Web Title : saudis ministry of commerce blocks 7 estores owned by saudi company
Malayalam News from Samayam Malayalam, TIL Network