ഹൈദരാബാദിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെ ഡോക്ടർമാരാണ് 56കാരൻ്റെ വൃക്കയിൽ നിന്നും 206 കല്ലുകൾ പുറത്തെടുത്തത്. ആരോഗ്യം വീണ്ടെടുത്ത ഇയാളെ ഡിസ്ചാർജ് ചെയ്തു
ഹൈലൈറ്റ്:
- 56കാരൻ്റെ വൃക്കയിൽ നിന്നും 206 കല്ലുകൾ പുറത്തെടുത്തു.
- വീരമല്ല രാമലക്ഷമയ്യ എന്നയാളുടെ വൃക്കയിൽ നിന്നും കല്ലുകൾ നീക്കം ചെയ്തത്.
- രോഗി ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ, ആം ആദ്മിയിലേക്കോ? മുൻ കോൺഗ്രസ് നേതാവിന്റെ പ്രതികരണം ഇങ്ങനെ
ആറ് മാസത്തിലധികമായി ഇടത് അരക്കെട്ടിൽ കഠിനമായ വേദന അനുഭവപ്പെട്ടതോടെ ഡോക്ടറെ സമീപിച്ച് മരുന്ന് വാങ്ങിയെങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല. വിട്ടുമാറാത്ത വേദന മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ രാമലക്ഷമണയ്യ വിദഗ്ധ പരിശോധനയ്ക്കായി ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിയിലെത്തുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതോടെ അൾട്രാസൗണ്ട് സ്കാനിങ് അടക്കമുള്ള പരിശോധനകൾക്ക് രാമലക്ഷമണയ്യ വിധേയനായി. കൂടുതൽ പരിശോധനയിൽ വൃക്കയിൽ കല്ലുകളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നുവെന്ന് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ പൂള നവീൻ കുമാർ പറഞ്ഞു. രോഗവിവരം എന്താണെന്നും കല്ലുകൾ പുറത്തെടുക്കാൻ ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 206 കല്ലുകൾ പുറത്തെടുത്തു. ശസ്ത്രക്രിയ്ക്ക് ശേഷം സുഖം പ്രാപിച്ച അദ്ദേഹത്തെ രണ്ടാം ദിവസം ഡിസ്ചാർജ് ചെയ്തു.” – എന്നും ഡോ പൂള നവീൻ കുമാർ പറഞ്ഞു.
‘എന്നും അംബാനിയേയോ അദാനിയേയോ അധിക്ഷേപിച്ചിട്ട് കാര്യമില്ല’; കോൺഗ്രസിനെ വിമർശിച്ച് ഹർദ്ദിക് പട്ടേൽ
ആറ് മാസത്തിലേറെയായി ഇടത് അരക്കെട്ടിൽ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായും ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നതെന്നും രാമലക്ഷമണയ്യ ഡോക്ടർമാരെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ്ക്ക് മുൻപ് രാമലക്ഷമണയ്യയെ കൗൺസിലിങ് അടക്കമുള്ള നടപടിക്രമങ്ങൾക്ക് വിധേയമാക്കിയിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വേനൽക്കാലത്തെ ഉയർന്ന താപനില ആളുകൾക്കിടയിൽ നിർജ്ജലീകരണം വർധിപ്പിക്കുകയും ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞു.
മിക്സിങ് മെഷീന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാഭീഷണി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 206 kidney stones removed from 56 year old man at hyderabad
Malayalam News from Samayam Malayalam, TIL Network