ഹൈലൈറ്റ്:
- ഗാൽവാൻ വിഷയത്തിൽ ചോദ്യം ഉന്നയിച്ച ബ്ലോഗറെ ശിക്ഷിച്ച് ചൈന
- ക്വി സിമിംഗ് എന്ന യുവാവിന് എട്ട് മാസം തടവും
- 10 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണം
രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തിയതിനാണ് യുവാവിന് എട്ട് മാസം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ച് കോടതി ഉത്തരവ് വന്നത്. ചൈനയിലെ ക്രിമിനൽ നിയമത്തിൽ പുതിയ ഭേദഗതി വരുത്തിയതിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
12 വയസ് മുതൽ കൊവിഡ് വാക്സിൻ; വാക്സിനേഷൻ യജ്ഞത്തിൽ പുതു ചരിത്രം കുറിക്കാൻ സിംഗപ്പൂർ
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാൻജിംഗ് കോടതിയാണ് ക്വി സിമിംഗിന് ശിക്ഷ വിധിച്ചത്. പത്ത് ദിവസത്തിനുള്ളിൽ പ്രധാന ആഭ്യന്തര പോർട്ടലുകളിലൂടെയും ദേശീയ മാധ്യമത്തിലൂടെയും പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവിലുണ്ട്. ബ്ലോഗർ കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റ് ആവർത്തിക്കില്ലെന്ന് കോടതിയിൽ പറയുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തിന് ചെറിയ ശിക്ഷ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. നേരത്തെ മാർച്ച് 1ന് മുപ്പത്തിയെട്ടുകാരനായ യുവാവ് ക്ഷമ ചോദിച്ചും രംഗത്തെത്തിയിരുന്നു.
ഗാൽവാൻ സംഘർഷത്തിൽ നാല് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ക്വി സിമിംഗ് ചോദ്യവുമായി രംഗത്തെത്തിയത്. ഫെബ്രുവരിയിൽ റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് 45 സൈനികരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഇനി ദമ്പതികള്‍ക്ക് മൂന്ന് കുട്ടികൾ വരെയാകാം; സുപ്രധാന നയംമാറ്റവുമായി ചൈന
എന്നാൽ യുവാവ് ചോദ്യം ഉയർത്തിയിന് പിന്നാലെ സൈനികരെ അപകീർത്തിപ്പെടുത്തുകയും ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമായിരുന്നു ചൈനീസ് ന്യൂസ് ഏജൻസി സിൻഹുവ ആരോപിച്ചത്.
ഒറ്റപ്രസവത്തിലെ 4 കുഞ്ഞുങ്ങൾ; അദൃശ്യയും സഹോദരങ്ങളും സ്കൂളിലേക്ക്…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : china jails blogger qiu ziming for 8 months over remarks on casualties in galwan clash
Malayalam News from malayalam.samayam.com, TIL Network