കൊച്ചി: ബേബി മീനാക്ഷി, ലിന്റാ അർസെനിയോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന” പുഴയമ്മ ” ജൂലൈ ഒന്നിന്
ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു. തമ്പി ആന്റണി,ഉണ്ണിരാജ,പ്രകാശ് ചെങ്ങൽ, രാജേഷ് ബി , റോജി പി കുര്യൻ,ആഷ്ലി ബോബൻ, ലക്ഷ്മിക്കാ,ഫാത്തിമ അൽ മൻസൂരി, മാസ്റ്റർ വിരാട്,തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു.പ്രകാശ് വാടിക്കൽ തിരക്കഥ സംഭാഷണമെഴുതുന്നു.വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് കിളിമാനൂർ രാമവർമ്മ സംഗീതം പകരുന്നു. ആദ്യമായി നദിയിൽ മാത്രം ചിത്രീകരിച്ച ചിത്രമായ “പുഴയമ്മ” യിൽ നാട്ടുക്കാരിയായ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയും അമേരിക്കൻ ടൂറിസ്റ്റായ ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വി സി പ്രവീൺ, ബൈജു ഗോപാൽ, എഡിറ്റർ-രാഹുൽ, വിജീഷ് മണി,കല-മുരുകൻ ആർ കാട്ടാക്കട, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം -ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശരത് പത്മനാഭൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..