Samayam Desk | Samayam Malayalam | Updated: Jun 17, 2022, 12:37 PM
രക്തത്തിലെ ഷുഗര്‍ പെട്ടെന്ന് കുറയ്ക്കാന്‍ സഹായകമായ പല വഴികളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
ഡയറ്റിന്റെ കാര്യവും
ഇതു പോലെയാണ് ഡയറ്റിന്റെ കാര്യവും. നാം പ്രമേഹം മാറാന്‍ വേണ്ടി രാത്രി അരി ഭക്ഷണം ഒഴിവാക്കും. പകരം നാലഞ്ച് ചപ്പാത്തി കഴിയ്ക്കും. എന്നാല്‍ ഇത് കൊണ്ട് ഗുണമില്ല. കാരണം ചപ്പാത്തി കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് ചോറ് കഴിയ്ക്കുന്നതിന് തുല്യമാണ്. ചപ്പാത്തിയിലും ഗ്ലൈസമിക് ഇന്‍ഡെക്സ് കുറവല്ല. രക്തത്തില്‍ ഗ്ലൂക്കോസ് തോത് ഉയരുന്ന തോതാണ് ഇത് സൂചിപ്പിയ്ക്കുന്നത്. ഇത് ചപ്പാത്തിയ്ക്കും ബാധകമാണ്. ഇതില്‍ നാരുകള്‍ ഉള്ളത് കൊണ്ട് ചോറിനെ അപേക്ഷിച്ച് ഇത് അല്പം കുറവാണെന്ന് മാത്രം. ഇതിനാല്‍ ചോറ് ഒഴിവാക്കി പകരം കുറേ ചപ്പാത്തി കഴിച്ചത് കൊണ്ട് കാര്യമില്ലെന്ന് വേണം, പറയുവാന്‍.
പച്ചക്കറികളും പഴങ്ങളും
ഇതു പോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. മുളപ്പിച്ച പയറുകള്‍, മുട്ട എന്നിവയെല്ലാം തന്നെ ഗുണം നല്‍കും. ഇതെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ഇതു പോലെ പച്ചക്കറികളും പഴങ്ങളും കഴിയ്ക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് ഗുണകരമായ പഴവര്‍ഗങ്ങളുണ്ട്. സ്വാഭാവികമ മധുരമുള്ളത് കൊണ്ടു തന്നെ മിതമായ തോതില്‍ കഴിച്ചാല്‍ ഇത് ദോഷം വരുത്തുന്നില്ല. തവിട് കളയാത്ത ധാന്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് മിതമായ അളവില്‍ കഴിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ നല്ലതാണ്.
പ്രമേഹ രോഗികള്‍ക്ക്
പ്രമേഹ രോഗികള്‍ക്ക് കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെങ്കില് മരുന്നില്ലാതെ തന്നെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍ ഇന്‍സുലിന്‍ പോലുളള മരുന്നുകള്‍ ഉപയോഗിയ്ക്കുന്നവരും മറ്റും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ മരുന്നുകള്‍ നിര്ത്തരുതെന്നതും പ്രധാനമാണ്. മരുന്നു കഴിച്ച് തുടങ്ങിയാലും ഇടയ്ക്കിടെ ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നത് പതിവാക്കണം. ഇതില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് സ്വയം നിയന്ത്രണവും ഡോക്ടറുടെ നിര്‍ദേശവും തേടിയാല്‍ പ്രമേഹം ശരീരത്തെ ദോഷകരമായി ബാധിയ്ക്കാതെ തന്നെ നില നിര്‍ത്താന്‍ സാധിയ്ക്കും.
നിയന്ത്രിച്ച്
നാം തന്നെ നമ്മുടെ ഷുഗര്‍ തോത് അളന്ന് എഴുതി വയ്ക്കുന്നത് നല്ലതാണ്. വീട്ടില്‍ തന്നെ ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പറ്റിയ പല കിറ്റുകളും ഇന്ന് ലഭ്യമാണ്. വീട്ടില്‍ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗറും ഭക്ഷണ ശേഷമുള്ളതുമെല്ലാം അളന്ന് എഴുതി വയ്ക്കാന്‍ സാധിയ്ക്കും. ഇത് അല്പ ദിവസം അടുപ്പിച്ച് ചെയ്യുന്നതിലൂടെ നമുക്ക് തന്നെ നമ്മുടെ ഷുഗര്‍ തോത് കണ്ടെത്താന്‍ സാധിയ്ക്കും. ഇത് മനസിലാക്കിക്കഴിഞ്ഞാല്‍ ഒരു പരിധി വരെ ഇത് നിയന്ത്രിച്ച് നിര്‍ത്താം. കൃത്യമായ മോണിറ്ററിംഗും കൃത്യമായ നിയന്ത്രണവുമുണ്ടെങ്കില്‍ പ്രമേഹം അപകടത്തോത് കടക്കാതെ കാക്കുകയും ചെയ്യാം. നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല പ്രമേഹമെന്നത് തിരിച്ചറിയുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : how to control blood sugar within seconds
Malayalam News from Samayam Malayalam, TIL Network