ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതുവഴി മികച്ച ആരോഗ്യം കൈവരിയ്ക്കുന്നതിനും ശ്വസന വ്യായാമങ്ങൾ ഏറെ ഗുണകരമാണ്. നിങ്ങൾക്ക് പരിശീലിക്കാവുന്നതാണ് അനുലോം വിലോം പ്രാണായാമം.
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അനുലോം വിലോം പ്രാണായാമം
ഹൈലൈറ്റ്:
- ശ്വസന വ്യായാമങ്ങൾ ആരോഗ്യത്തിന് ഏറെ ഫലപ്രദം
- ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് പ്രാണായാമം മികച്ചത്
- ശീലിക്കാം അനുലോം വിലോം പ്രാണായാമം
ഈ മഹാമാരിയുടെ സമയത്ത് ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്. അതിന് ഏറെ ഗുണകരമായ ഒരു ശ്വസന വ്യായാമമാണ് അനുലോം വിലോം പ്രാണായാമം. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായകമാകുന്ന പ്രണായാമമാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ദുഷ്കരമായ സമയങ്ങളിൽ വളരെയധികം ആവശ്യമുള്ള ആനുകൂല്യങ്ങളാണ് ഇത്.
പുറത്തിറങ്ങേണ്ട, വ്യായാമവും മുടക്കേണ്ട; ശീലിക്കാം ഈ ഇൻഡോർ വ്യായാമങ്ങൾ
അനുലോം വിലോം ചെയ്യുന്നതിന്റെ മറ്റ് ഗുണങ്ങൾ
* ഇത് സമ്മർദ്ദ നില കുറയ്ക്കുന്നതിലൂടെയും ശാന്തത കൈവരിക്കുന്നതിലൂടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
* കഠിനമായ മൈഗ്രെയ്ൻ വേദന അനുഭവിക്കുമ്പോൾ ഈ ശ്വസന വ്യായാമം നിങ്ങളെ ശാന്തമാക്കും
* ഇത് പരിശീലിക്കുന്നത് ലക്ഷ്യബോധവും ഏകാഗ്രതയും വർദ്ധിപ്പിക്കും
* ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടുവാൻ ഇത് നിങ്ങളെ സഹായിക്കും
ഈ രീതിയിലുള്ള യോഗ പരിശീലിക്കുവാൻ വളരെ ലളിതവും നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരവുമാണ്. ഏത് സമയത്തും നിങ്ങൾക്ക് സുഖപ്രദമായ ഏത് സ്ഥലത്തും ഇത് ചെയ്യാൻ കഴിയും എന്നതാണ് ഏറ്റവും നല്ല കാര്യം.
അനുലോം വിലോം എങ്ങനെ ചെയ്യാം?
ഘട്ടം 1: വിശ്രമ സ്ഥാനത്ത് ഇരിക്കുക.
ഘട്ടം 2: നിങ്ങളുടെ നടു നേരെ വയ്ക്കുക.
ഘട്ടം 3: വായുവിന്റെ ഒഴുക്ക് തടയുന്നതിന് വലത് തള്ളവിരൽ വലത് നാസാരന്ധ്രത്തിൽ വയ്ക്കുക. ഇടത് നാസാരന്ധ്രത്തിലൂടെ ആഴത്തിൽ ശ്വസിക്കുക.
ഘട്ടം 4: ഇനി, കുറച്ച് നിമിഷം നിങ്ങളുടെ ശ്വാസം പിടിക്കുക.
ഘട്ടം 5: അടുത്തതായി, നിങ്ങളുടെ ഇടത് നാസാരന്ധ്രത്തിൽ ഒരു വിരൽ വയ്ക്കുക, വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം വിടുക.
ആറ് റൗണ്ട് അനുലോം വിലോം ചെയ്തുകൊണ്ട് ആരംഭിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുമ്പോ ശേഷമോ കുറഞ്ഞത് 2 മണിക്കൂർ ഇടവേളകളോടെ ഇത് പതിവായി പരിശീലിക്കണം. കുറഞ്ഞത് 21 റൗണ്ട് വരെ പോകാവുന്നതുമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രാണായാമം, പ്രത്യേകിച്ച് അനുലോം വിലോം പണ്ടുമുതലേ ആളുകൾ പരിശീലിച്ചിരുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിനിടയിൽ, നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുവാനും പ്രതിരോധശേഷി ശക്തവുമാക്കുന്നതിന് ഇത്തരം ശ്വസന വ്യായാമങ്ങൾ ഏറെ ഗുണം ചെയ്യും
നല്ല ആരോഗ്യത്തിന് തുളസി ചായ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing benefits of practising anulom vilom pranayama
Malayalam News from malayalam.samayam.com, TIL Network