Sumayya P | Samayam Malayalam | Updated: 01 Jun 2021, 12:20:00 PM
എല്ലാ ദിവസവും 24 മണിക്കൂറും വ്യത്യസ്ത ഭാഷകളില്‍ ഈ സേവനം ലഭ്യമാവുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
ഹൈലൈറ്റ്:
- കഴിഞ്ഞ ഏപ്രിലിലാണ് സംശയ നിവാരണത്തിനായി വാട്ട്സ്ആപ്പ് ഹോട്ട്ലൈന്‍ നമ്പര്‍ സേവനം ലഭ്യമാക്കിയത്
- കോണ്ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത ശേഷം അതിലേക്ക് ഒരു Hi സന്ദേശമയക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.
കോണ്ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത ശേഷം അതിലേക്ക് ഒരു Hi സന്ദേശമയക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ഉപയോക്താക്കള്‍ തങ്ങളുടെ മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍) നല്‍കണം. ശേഷം ലഭ്യമായ സ്ലോട്ടുകളില്‍ നിന്ന് ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ വാക്സിനേഷന് കേന്ദ്രവും തീയ്യതിയും സമയവും തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പേരും തീയ്യതിയും സമയും അറിയിച്ചുകൊണ്ടുള്ള ഒരു മറുപടി സന്ദേശം ഉപയോക്താക്കള്‍ക്ക് ലഭിക്കും. എല്ലാ ദിവസവും 24 മണിക്കൂറും വ്യത്യസ്ത ഭാഷകളില്‍ ഈ സേവനം ലഭ്യമാവുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
Also Read: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് പ്രവാസി ഇന്ത്യക്കാര്‍ക്ക് വാക്സിന് നല്കുന്നു
വാട്ട്സ്ആപ്പ് വഴി വാക്സിന് ബുക്ക് ചെയ്യാനുള്ള സൗകര്യം രാജ്യത്തെ വാക്സിനേഷന് ക്യാംപയിന് കൂടുതല്‍ ശക്തി പകരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ കസ്റ്റമര്‍ ഹാപ്പിനെസ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ഫാത്തിമ അല്‍ ഖറജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏപ്രിലിലാണ് സംശയ നിവാരണത്തിനായി വാട്ട്സ്ആപ്പ് ഹോട്ട്ലൈന്‍ നമ്പര്‍ സേവനം ലഭ്യമാക്കിയത്. ഇതുവഴി ഇതിനോടകം കൊവിഡ് സംബന്ധമായ ഒന്നര ലക്ഷത്തിലധികം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനിയില്‍ പച്ചക്കറി വിതരണവുമായി പോലീസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : book covid-19 vaccine appointments through whatsapp dubai
Malayalam News from malayalam.samayam.com, TIL Network