Sumayya P | Lipi | Updated: 01 Jun 2021, 11:38:00 AM
രാജ്യത്ത് കൂടുതല്‍ വാക്സിന് ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ പ്രവാസികള്‍ക്ക് കുത്തിവെപ്പിന് സൗകര്യമൊരുക്കും
ഹൈലൈറ്റ്:
- രണ്ട് ഡോസ് കുത്തിവയ്പ്പെടുക്കാന്‍ 46 റിയാല്‍ ചെലവ്
- നിലവില്‍ ലഭ്യമായ വാക്സിന് ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു
ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി 1300 ഫൈസര്‍ വാക്സിനുകള്‍ ബുക്ക് ചെയ്ത് ലഭ്യമാക്കിയതായി ക്ലബ്ബ്് ചെയര്മാന് പറഞ്ഞു. രാജ്യത്ത് കൂടുതല്‍ വാക്സിന് ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ പ്രവാസികള്‍ക്ക് കുത്തിവെപ്പിന് സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് നിശ്ചയിച്ച വില ഈടാക്കിയാണ് ക്ലബ് അംഗങ്ങള്‍ക്ക് വാക്സിന് നല്‍കുക. ഫൈസര്‍ വാക്സിന്റെ ഒരു ഡോസിന് 20റിയാലും കുത്തിവെപ്പ് ചിലവ് മൂന്ന് റിയാലുമാണ് നല്‍കേണ്ടിവരിക. രണ്ട് ഡോസ് കുത്തിവയ്പ്പെടുക്കാന്‍ 46 റിയാല്‍ ചെലവ് വരും. സീബിലെ വാക്സിന് വിതരണ കേന്ദ്രമായ മെഡിക്കല്‍ കെയര്‍ സെന്ററില്‍ വച്ചാണ് വാക്സിന് നല്‍കുക. ജൂണ്‍ ആദ്യ വാരം മുതല്‍ വാക്സിന് വിതരണം ചെയ്യാനാണ് പദ്ധതി.
Also Read: തിരക്കേറിയ ദുബായ് തെരുവില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പോലീസ് സാഹസികമായി കീഴടക്കി
വന്‍ പ്രതികരണമാണ് വാക്സിന് വിതരണം ചെയ്യാനുള്ള തീരുമാനത്തിന് പ്രവാസികളില്‍ നിന്ന് ലഭിച്ചതെന്ന് ഡോ. സതീശ് നമ്പ്യാര്‍ പറഞ്ഞു. നിലവില്‍ ലഭ്യമായ വാക്സിന് ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ബുക്കിംഗ് താല്‍ക്കാലികമായി നിര്ത്തിവച്ചിരിക്കുകായണ്. കൂടുതല്‍ വാക്സിന് ലഭിക്കുന്ന മുറയ്ക്ക് ക്ലബ് അംഗങ്ങളല്ലാത്ത ഇന്ത്യന്‍ പ്രവാസികള്‍ക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഒമാനിലെ പ്രാസികളില്‍ ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി വാക്സിന് ലഭ്യമാക്കാനുള്ള ക്ലബ്ബിന്റെ ശ്രമത്തെ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രശംസിച്ചതായും അദ്ദേഹം അറിയിച്ചു.
ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനിയില്‍ പച്ചക്കറി വിതരണവുമായി പോലീസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : indian social club to vaccinate community members in oman
Malayalam News from malayalam.samayam.com, TIL Network