ഒരു കോടി 40 ലക്ഷം ഡോസ് വാക്സിന് നല്കി
ഡിസംബര്‍ 17ന് ആരംഭിച്ച വാക്സിനേഷന് പദ്ധതിയിലൂടെ ഇത് വരെ ഒരു കോടി 40 ലക്ഷത്തോളം ഡോസ് വാക്സിന് വിതരണം ചെയ്തു. വാക്സിന് വിതരണത്തിനായി 587 വാക്സിനേഷന് കേന്ദ്രങ്ങളാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്ക്കും ഇഖാമയുള്ള വിദേശികള്‍ക്കും സൗജന്യമായാണ് വാക്സിന് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വാക്സിന് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സൗദി വാക്സിന്റെ രണ്ടാം ഡോസ് വിതരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏപ്രില്‍ 10 മുതല്‍ രണ്ടാം ഡോസ് നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കി അവരില്‍ പ്രാഥമിക പ്രതിരോധ ശേഷി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
2021 അവസാനത്തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കും
രാജ്യത്ത് വാക്സിന് വിതരണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും 2021 അവസാനത്തോടെ രാജ്യത്ത് വാക്സിനെടുക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും രണ്ട് ഡോസ് വാക്സിനും വിതരണം ചെയ്യാനാവുമെന്നും ആരോഗ്യ മന്ത്രാലയം പ്രതിനിധി അറിയിച്ചു. സൗദിയില്‍ ഇപ്പോഴും കൊവിഡ് വ്യാപനത്തില്‍ ഏറ്റകുറച്ചിലുകള്‍ പ്രകടമാണ്. ആരോഗ്യ മന്ത്രാലയം സൂക്ഷമതയോടെ ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര് വാക്സിന് സ്വീകരിക്കുന്നതിലൂടെ സമൂഹം കൂടുതലായി രോഗപ്രതിരോധ ശേഷിനേടും. ഇതിലൂടെ രാജ്യം വൈകാതെ തന്നെ സുരക്ഷിത സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വദേശികള്‍ക്കും റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കും വാക്സിന്
അതേസമയം, രാജ്യത്തെ പൗരന്മാര്ക്കും അതോടൊപ്പം കാലാവധി തീരാത്ത് റെസിഡന്‍സ് വിസയുള്ള മുഴുവന്‍ പ്രവാസികള്‍ക്കും സൗജന്യമായി വാക്സിന് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ടൂറിസ്റ്റ്, സന്ദര്‍ശക വിസകള്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന് ലഭിക്കില്ല. ചിലര്‍ പ്രചരിപ്പിക്കുന്ന പോലെ കൊവിഡ് ബാധയെ നിസ്സാരമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത് മരണത്തിന് വരെ കാരണമായേക്കാം. 100 പേര്‍ക്ക് വൈറസ് ബാധിച്ചാല്‍ അതില്‍ 10 പേരെങ്കിലും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നതായാണ് കണക്കുകള്‍. ഇവരില്‍ രണ്ടോ മൂന്നോ പേര് മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. അതേസമയം, വാക്സിന് എടുത്തവരില്‍ രോഗ ലക്ഷണങ്ങള്‍ കുറവാണ് എന്നതാണ് പ്രധാന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് സ്വീകരിക്കുന്നതിലൂടെ രോഗബാധിതര്‍ ഗുരുതരാവസ്ഥയിലെത്തുന്നത് തടയാനാവുന്നുണ്ട്. കൊവിഡ് മൂലമുള്ള മരണം പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധിച്ചു. അതേസമയം ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ വാക്സിന് എടുത്തവര്‍ ഉള്‍പ്പെടെ എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 40% of saudi population has taken at least one vaccine shot
Malayalam News from malayalam.samayam.com, TIL Network