ശരീരത്തിന് പ്രതിരോധ ശേഷി കൂട്ടുകയെന്നതാണ് അസുഖങ്ങള്‍ വരാതിരിയ്ക്കാന്‍ പ്രധാനമായും വേണ്ടത്. ഇതിന് സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. വെറും വയറ്റില്‍ കഴിയ്ക്കേണ്ടത്.
വെളുത്തുളളി
ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിച്ചാല്‍ പ്രതിരോധം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുളളി. ഇതിന് ആന്റിബയോട്ടിക്, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുളള ഒന്നാണ്. ഇത് ശരീരത്തിലെ ഷുഗര്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇതു പോലെ കൊളസ്ട്രോള്‍ മരുന്നു കൂടിയാണ് ഇത്. വെളുത്തുള്ളി പച്ചയ്ക്ക് രാവിലെ രണ്ട് അല്ലി ചവച്ചരച്ച് കഴിച്ച് കൂടെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കൂടി കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് ഏറെ ഗുണകരമാണ്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്.
തേന്‍
ഇതുപോലെ വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിന് പ്രതിരോധം നല്കാന് സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ് തേന്‍. ആന്റി ഓക്സിന്റ് ഗുണങ്ങള്‍ ഉള്ള ഇത് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ്. ഇത് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് ചര്‍മത്തിനും തടി കുറയ്ക്കാനുമെല്ലാം മികച്ചതാണ്. ഇതില്‍ വേണമെങ്കില്‍ നാരങ്ങ കൂടി ചേര്‍ക്കാം. ഗുണം ഇരട്ടിയ്ക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കാന്‍ ഗുണകരമാണ് ഇത്. ശരീരത്തിന്റെ പ്രതിരോധം തീര്‍ക്കാന്‍ ഏറെ ഗുണകരമായത്.
കുഞ്ഞന്‍ നെല്ലിക്ക
ഇതു പോലെ കുഞ്ഞന്‍ നെല്ലിക്ക ഇത്തരം ഗുണങ്ങളാല്‍ മികച്ചതാണ്. ഇതിലെ വൈറ്റമിന്‍ സി അടക്കമുള്ള പോഷകങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കുമ്പോള്‍ കൂടുതല്‍ പ്രതിരോധം നല്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് നെല്ലിക്ക. ഇതും വെറും വയറ്റില്‍ ചവച്ചരച്ച് കഴിയ്ക്കാം. ഒപ്പം ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും കുടിയ്ക്കാം. ഇത് ജ്യൂസ് രൂപത്തിലും കഴിയ്ക്കാവുന്നതാണ്. ശരീരത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നല്കുന്ന ഒന്നാണിത്.
മഞ്ഞള്‍
മഞ്ഞള്‍ ശരീരത്തിന് പ്രതിരോധം നല്കുന്നതില് പ്രധാന സ്ഥാനത്ത് നില്ക്കുന്ന ഒന്നാണ്. ചെറുചൂടുളള വെള്ളത്തില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതല്ലെങ്കില്‍ മഞ്ഞള്‍പ്പൊടി തേനില്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിയ്ക്കാം. ഇതെല്ലാം പ്രതിരോധം നല്കാന് സഹായിക്കുന്ന വഴികളാണ്. മഞ്ഞള്‍ ആന്റി ബാക്ടീരിയല്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. ചര്‍മത്തിനും ഇതേറെ നല്ലതാണ്. ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. Also read:പ്രായക്കുറവിന് ചില ജാപ്പനീസ് രഹസ്യങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to improve your immunity in an empty stomach
Malayalam News from malayalam.samayam.com, TIL Network