ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം നല്കുന്ന ട്രെക്കിംഗും ഹൈക്കിംഗും നടത്തുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് മണ്‍സൂണ്‍ ട്രെക്കിംഗുകളില്‍.. തുടക്കക്കാര്‍ക്കോ കൂടുതല്‍ അനുഭവപരിചയമില്ലാത്ത ഒരാള്‍ക്കോ, പ്രത്യേകിച്ച് മഴക്കാലത്ത് നടത്തുന്ന ട്രെക്കിംഗില്‍ അസ്ഥികള്‍ക്കും സന്ധികള്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാല്‍പ്പാദം, കണങ്കാല്, കാല്‍മുട്ട് അല്ലെങ്കില്‍ തോളുകള്‍ അല്ലെങ്കില്‍ മറ്റ് സന്ധികള്‍ എന്നിവയ്ക്കുണ്ടാകുന്ന ഉളുക്ക്/ലിഗമെന്റ് പരിക്കുകള്‍ മുതല്‍ ഒടിവുകള്‍ വരെ സംഭവിക്കാം.
ട്രെക്കിംഗിനിടെ വലിയ വീഴ്ചകള്‍ മൂലം നെഞ്ചിനും തലയ്ക്കും ഗുരുതരമായ പരിക്കുകള്‍ വരെ ഉണ്ടാകാം. ഈ പരിക്കുകളില്‍ ചിലത് ആജീവനാന്ത വേദനയിലേക്കോ വൈകല്യത്തിലേക്കോ നയിച്ചേക്കാം എന്നതിനാല്‍, അവ ഒഴിവാക്കാന്‍ പരമാവധി മുന്‍കരുതലുകള്‍ എടുക്കുന്നതാണ് നല്ലത്. എല്ലുകളും സന്ധികളും സുരക്ഷിതമാക്കിക്കൊണ്ട് നടത്താവുന്ന മഴക്കാല ട്രെക്കിംഗ്/ ഹൈക്കിംഗ് ഫിറ്റ്നസ് ടിപ്പുകള്‍ (Fitness tips for monsoon trekking) പങ്കുവയ്ക്കുന്നു.
വയറുകുറയ്ക്കുവാന്‍ ഈ ഒരൊറ്റ വ്യായാമം മതി
1. തെന്നി വീഴാതിരിക്കാന്‍ നല്ല ഗ്രിപ്പുകളുള്ള ട്രെക്കിംഗ് ഷൂസ് ഉപയോഗിക്കുക.
2. ഒരു ചാട്ടത്തിനോ കുതിക്കലിനോ മുമ്പായി കാര്യങ്ങള്‍ നന്നായി നോക്കി ഉറപ്പാക്കുക.
3. നിരപ്പല്ലാത്ത ഭൂപ്രദേശങ്ങളില്‍ സുരക്ഷിതമായി മുന്നോട്ട് പോകുവാന്‍ കാലുകള്‍ ഉറപ്പിച്ചതിന് ശേഷം നടക്കുക. ഒപ്പം ഒരു വടി അല്ലെങ്കില്‍ ഹൈക്കിംഗ് പോളുകള്‍ പോലെ എന്തെങ്കിലും ബാലന്‍സിനായി ഉപയോഗിക്കാം.
4. ട്രെക്കിംഗിനിടെ ഇടയ്ക്കിടെ സ്ട്രെച്ച് ചെയ്യുക. ഇത് സന്ധികളെ ചൂടാക്കുകയും വഴക്കമുള്ളതാക്കും ലിഗമെന്റുകളും ടെന്‍ഡോണുകളും സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യും.
5. കാല്‍മുട്ടിലോ കണങ്കാലിലോ വേദന അനുഭവിക്കുകയോ പരിക്കുകള്‍ക്ക് സാധ്യതയുണ്ടെങ്കിലോ ക്നീ ക്യാപ് അല്ലെങ്കില്‍ ആംഗിള്‍ ബ്രേസുകളോ ഉപയോഗിക്കുക.
6. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുക. കാരണം ഇത് പേശിവലിവിലേക്ക് നയിച്ചേക്കാം.
7. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നീണ്ട ട്രെക്കിംഗുകളില്‍ ആവശ്യത്തിന് നിര്‍ബന്ധമായും ഇടവേളകള്‍ എടുക്കുകയും ചെയ്യുക. അല്ലെങ്കില്‍ പേശികള്‍ തളരുകയോ അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയോ ചെയ്തേക്കാം.
8. തല്‍ക്ഷണ ഊര്‍ജത്തിനായി ഗ്ലൂക്കോസ് പൊടി, എനര്‍ജി ഡ്രിങ്കുകള്‍, ചോക്കലേറ്റുകള്‍ എന്നിവ കരുതുക.
9. ട്രെക്കിംഗില്‍ റോക്ക് ക്ലൈംബിംഗ്, റാപ്പല്ലിംഗ് അല്ലെങ്കില്‍ റോപ്പ് ക്ലൈംബിംഗ് എന്നിവ ഉള്‍പ്പെടുന്നുവെങ്കില്‍, ഹെല്‍മറ്റ്, എല്‍ബോ, കാല്‍മുട്ട് ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ ഗിയറുകളോടൊപ്പം നല്ല സംരക്ഷണ ഉപകരണങ്ങളും ഉപയോഗിക്കണം.
10. നല്ല കോര്‍ സ്ട്രങ്ങ്തും ബാലന്‍സും വീഴ്ചകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
11. ചെറിയ ഉളുക്കുകള്‍ സംഭവിച്ചാല്‍ ക്രേപ്പ് ബാന്‍ഡേജും ഐസ് പായ്ക്കുകളും പ്രയോഗിക്കാവുന്നതാണ്. ഏതെങ്കിലും വലിയ പരിക്കിന്, പ്രത്യേകിച്ച് ഒടിവ് പോലെ ഏതെങ്കിലും സംഭവിച്ചാല്‍ ആ ഭാഗം അനക്കം തട്ടാതെയിരിക്കുന്നതിനായി ബലമുള്ള വസ്തുക്കള്‍ കൊണ്ട് ബാന്‍ഡേജ് ചെയ്യുക. പെട്ടെന്ന് തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കുക. പരിക്കുകള്‍, അടിയന്തിര സാഹചര്യത്തില്‍ നേരിടാന്‍, ട്രെക്കിംഗ് ടീമിനോ ഒരു വ്യക്തിക്കോ പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കണം.
Iron Rich Foods | ഹീമോഗ്ലോബിന്‍ കൂട്ടാന്‍ ഇരുമ്പ് അടങ്ങിയ 7 ഭക്ഷണങ്ങള്‍
ദൈര്‍ഘ്യമേറിയതോ ഇടയ്ക്കിടെയുള്ളതോ ആയ ട്രെക്കിംഗുകളില്‍ പങ്കെടുക്കുന്ന ആളുകള്‍ പരിശീലനം ലഭിച്ച ഒരു പോഷകാഹാര വിദഗ്ധനെ സന്ദര്‍ശിക്കുന്നത് നല്ലതാണ്. ട്രെക്കിംഗ് സ്ഥിരമായി നടത്തുന്നവരും തുടക്കക്കാരും എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് പേശികളെയും എല്ലുകളേയും ബലപ്പെടുത്താന്‍ സഹായിക്കുന്നു. നീന്തല്‍, സൈക്ലിംഗ്, ഭാരോദ്വഹനം, ചെറിയ ഭാരത്തിലുള്ള ബാക്ക്പാക്ക് ഉപയോഗിച്ച് മുകളിലേക്കുള്ള നടത്തം എന്നിവ എല്ലുകളുടെ ബലത്തിനുള്ള ചില നല്ല വ്യായാമങ്ങളാണ്.
കൃത്യമായി ചെയ്താല്‍, ട്രക്കിംഗുകള്‍ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എല്ലുകളുടെ ബലത്തിനുള്ള പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ പോഷകാഹാരവും വ്യായാമവുമാണ്. കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഭക്ഷണ ധാതുക്കളും വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളും നല്ല എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. പേശികളുടെ ക്ഷേമത്തിന് – വിറ്റാമിന്‍ ഇ, അവശ്യ അമിനോ ആസിഡുകള്‍, ലെവോകാര്നിറ്റൈന് മുതലായവ സഹായകരമാണ്. അതിനാല്‍ ആവശ്യത്തിന് സമീകൃതഹാരങ്ങള് ശീലമാക്കുക.