Authored by Samayam Desk | Samayam Malayalam | Updated: Sep 25, 2022, 6:27 PM
തെലങ്കാനയിലെ സഹീരാബാദിൽ 24 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സെക്കന്ദ്രാബാദ് സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു.

ഹൈലൈറ്റ്:
- യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
- സംഭവം തെലങ്കാനയിലെ സഹീരാബാദിൽ.
- സെക്കന്ദ്രാബാദ് സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്.

ശനിയാഴ്ച പുലർച്ചെയോടെ യുവതിയെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ കെപിഎച്ച്ബി കോളനിയിൽ നിന്ന് ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റി സഹീരാബാദിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വിവരം. ബോധംകെടുത്തിയ ശേഷമായിരുന്നു അതിക്രമം നടന്നത്. സംഭവത്തിനു പിന്നാലെ യുവതിയെ ഉപേക്ഷിച്ച് കുറ്റവാളികൾ കടന്നുകളഞ്ഞു.
മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണ വേട്ട, പിടച്ചെടുത്തത് 20 ലക്ഷം രൂപ, 3 ആഴ്ചക്കിടെ പിടികൂടിയത് ഒരു കോടി രൂപ
സെക്കന്ദ്രാബാദിനു സമീപം താമസിക്കുന്ന യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഭർത്താവുമായി തർക്കം നിലനിന്നിരുന്നതിനാൽ ഇരുവരും ഒരുമിച്ചായിരുന്നില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
Read Latest Crime News and Malayalam News
സ്കൂൾ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍, അബ്ദുറഹിമാന് സാഹിബിന്റെ പ്രസംഗം കേട്ടതോടെ കോണ്‍ഗ്രസില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download