Nilin Mathews | Samayam Malayalam | Updated: Sep 30, 2022, 5:54 PM
ഇളയകുട്ടിയുടെ വാരിയെല്ലിന് മർദ്ദനത്തിൽ ഒടിവുപറ്റി. മൂത്ത കുട്ടിയുടെ ഇടത് കൈയ്യുടെ എല്ല് പൊട്ടിയിട്ടുണ്ട്. 16, 14 വയസുള്ള കുട്ടികൾക്കാണ് ഗുരുതര പരിക്കേറ്റത്.

ഹൈലൈറ്റ്:
- നബിദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കാണ് കുട്ടികൾ പോയത്
- മൂത്ത കുട്ടിയുടെ ഇടത് കൈയ്യുടെ എല്ല് പൊട്ടി
- . പ്ലസ് വണ്ണിലും പത്താം ക്ലാസിലും പഠിക്കുന്ന സഹോദരങ്ങൾക്കാണ് മർദ്ദനമേറ്റത്
ഇളയകുട്ടിയുടെ വാരിയെല്ലിന് മർദ്ദനത്തിൽ ഒടിവുപറ്റി. മൂത്ത കുട്ടിയുടെ ഇടത് കൈയ്യുടെ എല്ല് പൊട്ടിയിട്ടുണ്ട്. 16, 14 വയസുള്ള കുട്ടികൾക്കാണ് ഗുരുതര പരിക്കേറ്റത്. നബിദിന ആഘോഷങ്ങളുടെ ഭാഗമായുള്ള എപരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്ക് പള്ളിയിൽ പോയ ശേഷം വീട്ടിൽ മടങ്ങിയെത്താൻ വൈകി എന്നാരോപിച്ചാണ് പിതാവ് മക്കളെ ക്രൂരമായി മർദ്ദിച്ചത്. കലാപരിപാടികളുടെ പരിശീലനത്തിനാണ് കുട്ടികൾ പള്ളിയിൽ പോയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടികൾ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയത്. പള്ളിയിൽ നിന്ന് മടങ്ങാൻ വൈകിയെന്ന് ആരോപിച്ചാണ് പിതാവ് ഇരുവരെയും മർദ്ദിക്കാൻ ആരംഭിച്ചത്. വഴിയിൽ വെച്ചും വീട്ടിലെത്തിയിട്ടും ഇയാൾ കുട്ടികളെ മർദ്ദിച്ചു. പട്ടിക കൊണ്ടും കുട്ടികളെ മർദ്ദിച്ചെന്നാണ് ആരോപണം. ഒരു മകൻ തലക്ക് അടിയേൽക്കുന്നത് തടയാൻ ശ്രമിച്ചതോടെയാണ് കൈക്ക് അടിയേറ്റ് എല്ലുകൾ പൊട്ടിയത്. ഇളയ മകന്റെ വാരിയെല്ലിന് പൊട്ടലേറ്റത് വടികൊണ്ടുള്ള മർദ്ദനമേറ്റതിനെ തുടർന്നാണ്.
ചാലിശ്ശേരി പോലീസ് കുട്ടികളിൽ നിന്ന് മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇവരെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ പിതാവിനെ കണ്ടെത്താൻ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ല. കുട്ടികളെ വിദഗ്ധ പരിശോധനക്കായി സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ് വണ്ണിലും പത്താം ക്ലാസിലും പഠിക്കുന്ന സഹോദരങ്ങൾക്കാണ് മർദ്ദനമേറ്റത്.
റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി തട്ടിയെടുത്തു; കലക്ടറേറ്റ് ധർണ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download