Ken Sunny | Samayam Malayalam | Updated: 27 May 2021, 09:03:00 PM
യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ ഒരു തീരപ്രദേശത്ത് റിപ്പോർട്ടിങ്ങിനെത്തിയതാണ് പ്രാദേശിക ചാനലായ നക്ഷത്ര ന്യൂസ് റിപ്പോർട്ടർ. റോഡിലൂടെ ഒരു കൂസലുമില്ലാതെ നടന്നുവരുന്ന ആളെക്കണ്ട റിപ്പോർട്ടർ ചോദ്യങ്ങളുമായെത്തി.
(representational image)
ഹൈലൈറ്റ്:
- നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്തുകൊണ്ടാണ്?’ എന്ന ചോദ്യത്തിന് നിങ്ങൾ പുറത്തിറങ്ങിയല്ലോ? അതുകൊണ്ടാണ് ഞാനും പുറത്തിറങ്ങി എന്ന് മറുപടി.
- ഇത് തന്റെ ജോലിയാണെന്ന് റിപ്പോർട്ടർ പറഞ്ഞപ്പോൾ ‘ഞങ്ങൾ പുറത്തുകടക്കുന്നില്ലെങ്കിൽ നിങ്ങൾ ആരെയാണ് ടിവിയിൽ കാണിക്കുക’ എന്നായി മറുചോദ്യം
യാസ് ചുഴലിക്കാറ്റ് മൂലം ബംഗാൾ ഉൾക്കടലിനോട് ചേർന്നു കിടക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയതാണ് പ്രാദേശിക ചാനലായ നക്ഷത്ര ന്യൂസ് റിപ്പോർട്ടർ. ക്യാമെറാ മാനുമൊത്ത് കെടുതികൾ ഷൂട്ട് ചെയ്യുന്നതിനിടെ ഒരാൾ റോഡിലൂടെ ഒരു കൂസലുമില്ലാതെ നടന്നുവരുന്നത് റിപോർട്ടറുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് ആഹ് വ്യക്തിയെ അടുത്തുവിളിച്ച റിപ്പോർട്ടർ ‘ചുഴലിക്കാറ്റ് വരുന്നു, ശക്തമായ കാറ്റുണ്ട്. നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്തുകൊണ്ടാണ്?’ എന്ന് ചോദിച്ചു.
വായിക്കണം, ദിവാസ്വപ്നം കാണണം! ജോലി രാജിവച്ച് ശതകോടീശ്വരൻ സിഇഓ
ഇതിന് നിങ്ങൾ പുറത്തിറങ്ങിയല്ലോ? അതുകൊണ്ടാണ് ഞാനും പുറത്തിറങ്ങിയത് എന്നാണ് അയാളുടെ മറുപടി. എന്നാൽ അവിടെയും കഴിഞ്ഞില്ല ചോദ്യം. ഇത് തന്റെ ജോലിയാണെന്നും, ഇക്കാര്യങ്ങൾ ക്യാമെറയിൽ പകർത്താനാണ് തൻ പുറത്തിറങ്ങിയത് എന്നും റിപ്പോർട്ടർ വ്യക്തമാക്കി. ഇതിന് മറുപടിയായി “ഞങ്ങൾ പുറത്തുകടക്കുന്നില്ലെങ്കിൽ നിങ്ങൾ ആരെയാണ് ടിവിയിൽ കാണിക്കുക?” എന്നാണ് യുവാവിന്റെ മറുചോദ്യം. ഇതോടെ ഇനിയെന്ത് ചോദിക്കും എന്ന് ഒരു നിമിഷം ശങ്കിച്ച് നിൽക്കുന്ന റിപ്പോർട്ടർ ആണ് വിഡിയോയിൽ.
ഒഡിഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോയിത്രയാണ് 19 സെക്കൻസ് മാത്രം ദൈർഖ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “എത്ര ദയയുള്ള മനുഷ്യൻ. മനുഷ്യർക്കായി വളരെയധികം കാര്യങ്ങൾ ചെയ്യുന്നു. ബഹുമാനിക്കുക” എന്ന നർമത്തിൽ പൊതിഞ്ഞ കുറിപ്പുമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാമുകിയ്ക്ക് സൂപ്പർകാർ സമ്മാനിക്കണം! ദൈവപ്രീതിയ്ക്കായി കാട്ടിൽ 40 ദിവസം പട്ടിണി കിടന്ന് യുവാവ്
77,000ലധികം വ്യൂ നേടി വീഡിയോ വൈറലാണ്. രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മനുഷ്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിന് തന്നെ കൊടുക്കണം എന്നാണ് മൻമീത് എന്ന് പേരുള്ള ഒരു ട്വിറ്റെർ ഉപഭോക്താവ് കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ കുറച്ച് കാണരുത് എന്നാണ് മറ്റൊരാളുടെ കമന്റ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : epic reply of man why roaming around during cyclone yaas in odisha goes viral
Malayalam News from malayalam.samayam.com, TIL Network