Authored by Samayam Desk | Samayam Malayalam | Updated: 16 Oct 2022, 6:10 pm
ഛത്തീസ്ഗഡിൽ പോലീസുകാരൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. ബിലാസ്പൂർ സ്വദേശി വെദ്രം രാജ് ആണ് മരിച്ചത്. പോലീസ് ക്യാമ്പിൽ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം..

ഹൈലൈറ്റ്:
- പോലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ചു ജീവനൊടുക്കി.
- സംഭവം ഛത്തീസ്ഗഡിൽ.
- ആത്മഹത്യയ്ക്കുള്ള കാരണം അവ്യക്തം.

രാജ്നന്ദ്ഗാവ് ജില്ലയിലെ ഔന്ദിയ്ക്കു സമീപമുള്ള ദോമിക്കലയിലെ പോലീസ് ക്യാമ്പിൽ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. കോൺസ്റ്റബിളായ വെദ്രം രാജ് സർവീസ് തോക്ക് ഉപയോഗിച്ചു സ്വയം വെടിവെക്കുകയായിരുന്നു. വെടിയൊച്ച കേട്ടു സഹപ്രവർത്തകർ ഓടിയെത്തുകയായിരുന്നു. എന്നാൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന വെദ്രം രാജിനെയാണ് കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വെള്ളി പാദസരം മോഷ്ടിക്കാന്‍ 108 കാരിയുടെ കാല്പാദം വെട്ടിമാറ്റി, കൊടുംക്രൂരത
ഈ മാസം ഏഴിന് ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ കോൺസ്റ്റബിളും സ്വയം വെടിവെച്ചു ജീവനൊടുക്കിയിരുന്നു. ബസ്തറിലെ ബീജാപ്പൂരിലുള്ള സിഎഎഫ് ക്യാമ്പിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ കോൺസ്റ്റബിൾ മരിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കോൺസ്റ്റബിളിൻ്റെ ആത്മഹത്യയിൽ പോലീസ് കേസെടുത്തിരുന്നു.
Read Latest Local News and Malayalam News
വയലൻസ് മതത്തിന്റെ പ്രോഡക്റ്റ് | DR ARUN KUMAR | INTERVIEW |
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download