Nilin Mathews |
Samayam Malayalam | Updated: 21 Oct 2022, 6:14 pm
കേസിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കാമെന്ന നിലപാടായിരുന്നു ഹൈക്കോടതിക്ക്. സർക്കാർ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ ഹർജി നൽകാതിരുന്നത് എന്ത് കൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.

ഹൈലൈറ്റ്:
- മുൻകൂർ ജാമ്യാപേക്ഷ സർക്കാർ എന്ത് കൊണ്ട് എതിർത്തില്ല എന്ന് സുപ്രീം കോടതി
- പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി
- ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീം കോടതി

കേസിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കാമെന്ന നിലപാടായിരുന്നു ഹൈക്കോടതിക്ക്. സർക്കാർ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ ഹർജി നൽകാതിരുന്നത് എന്ത് കൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. അതെ സമയം, 12വയസുകാരിയെ അമ്മാവൻ മടിയിൽ ഇരുത്തുകയും ഉമ്മ വെക്കുകയും ചെയ്ത ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്തെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുട്ടിയെ അമ്മാവൻ ഉമ്മ വെച്ചത് വാത്സല്യത്തോടെയാണോ എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ നിന്ന് ഹൈക്കോടതിയുടെ ഈ നിരീക്ഷണം സുപ്രീം കോടതി പൂർണമായും ഒഴിവാക്കി.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.ബി പര്‍ഡിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതി അരുൺ കുമാറിന് വേണ്ടി അഡ്വ. രാകേന്ദ് ബസന്ത് ആണ് കോടതിയിൽ ഹാജരായത്. അതിജീവിതയായ പെൺകുട്ടിയുടെ അമ്മയും പ്രതിയും തമ്മിൽ വസ്തുവിന്മേൽ നടക്കുന്ന തർക്കമാണ് കേസിന് പിന്നിലെ പിന്നിലെ കാരണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ എന്ത് കൊണ്ട് ആവശ്യപ്പെട്ടില്ല എന്നും ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എന്ത് കൊണ്ട് എതിർത്തില്ല എന്നും സുപ്രീം കോടതി ചോദിച്ചു.
എ എ റഹീമിനെക്കുറിച്ച് അമൃത | amrutha rahim
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download