Also Read: കാമുകന് കൊറിയറില്‍ വിഷം അയച്ചു, ഭാര്യ ഹോര്‍ലിക്സില്‍ ചേര്‍ത്ത് നല്കി; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ കേസ്
ദിണ്ടുഗല്‍ സ്വദേശിയായ അമിര്‍തലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിര്‍തലിംഗം. ഒരു ഗാര്‍മെന്റ് ഫാക്ടറിയിലാണ് ചിത്രയുടെ ജോലി. ചിത്ര ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും നിരന്തരം റീല്‍സുകള്‍ പങ്കുവെച്ചിരുന്നു.
ഏത് സമയവും റീല്‍സ് ചെയ്തിരുന്നതില്‍ അമിര്‍തലിംഗം ചിത്രയുമായി എല്ലായ്പ്പോഴും വഴക്കിട്ടിരുന്നു. കൂടുതല്‍ ഫോളോവേഴ്സും കോണ്ടാക്റ്റുകളും നേടിയ ചിത്ര അഭിനയ ജീവിതം തുടരാന്‍ തീരുമാനിച്ചു. ചിത്രയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 33.3K ഫോളോവേഴ്സ് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മടങ്ങിയെത്തി. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്ന യുവതിയെ അമിര്‍തലിംഗം തടയുകയായിരുന്നു.
Also Read: ഗണേശന് ആശുപത്രി വിട്ടു, ഇനി സര്‍ക്കാര്‍ സംരക്ഷണയില്‍; വാരിപ്പുണരാനും മുത്തം നല്‍കാനും ആളുകളെത്തി
റീലുകള്‍ അപ്ലോഡ് ചെയ്യുന്നതും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നതുമായ ചിത്രയുടെ ശീലത്തെ ചൊല്ലി ഞായറാഴ്ച രാത്രി തര്‍ക്കമുണ്ടായി. തുടര്‍ന്ന്, അമിര്‍തലിംഗം ചിത്രയെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ചിത്ര ബോധം കെട്ടു വീണപ്പോള്‍ അമിര്‍തലിംഗം പരിഭ്രാന്തനായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചിത്രയെ മര്‍ദിച്ച വിവരം മകളെ അറിയിക്കുകയും ചെയ്തു. മകള്‍ എത്തി പരിശോധിച്ചപ്പോള്‍ ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട്, സംഭവം പോലീസിനെ വിവരമറിയിച്ചു.
സംഗീതത്തിൽ ആറാടി ലുസെയ്ല്‍ സ്റ്റേഡിയം
Podcast: Play in new window | Download