Mary T |
Samayam Malayalam | Updated: 20 Nov 2022, 3:03 pm
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അമ്മ കഴിഞ്ഞ നാല് വര്‍ഷമായി രാജുവിനൊപ്പമാണ് താമസിച്ചിരുന്നത്. മകളെ നോക്കാമെന്ന് ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്.

ജൂലൈയിലാണ് അമ്മക്കും കാമുകന്‍ രാജു നായര്‍ക്കും ഒപ്പം ചെന്നൈയിലെ പൂനമല്ലിയിലെ സെനീര്‍കുപ്പം പ്രദേശത്ത് താമസിക്കാന്‍ എത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അമ്മ കഴിഞ്ഞ നാല് വര്‍ഷമായി രാജുവിനൊപ്പമാണ് താമസിച്ചിരുന്നത്. മകളെ നോക്കാമെന്ന് ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്.
നവംബര്‍ 12 ന് അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോള്‍ മകള്‍ കൊല്ലപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ കമ്മലും പാദസരവും 25000 രൂപയും ഫോണും നഷ്ടപ്പെട്ടിരുന്നു. കാമുകനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാജു വേഗത്തില്‍ പോകുന്നത് കണ്ടതായി അയല്‍ക്കാര്‍ ഇവരോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
Also Read: ലഹരി മാഫിയാ സംഘങ്ങള്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കം; രാത്രി വീടാക്രമിച്ച ആറ് പേര്‍ അറസ്റ്റില്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജു തന്റെ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് യുവതി പോലീസിനോട് പറഞ്ഞു. ചെന്നൈയില്‍ നിന്ന് മുങ്ങിയ രാജു പിന്നീട് വിരാറിലെ ഫൂല്‍പാഡയില്‍ എത്തി ജോലി ചെയ്യാന്‍ തുടങ്ങി. അതിനിടെ മോഷ്ടിച്ച ഫോണുകളിലൊന്ന് ഓണാക്കിയതോടെ ഇയാള്‍ കുടങ്ങി. ഇയാള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിക്കായി വസായ് കോടതിയില്‍ ഹാജരാക്കി.
Read Latest Local News and Malayalam News
ശബരിമലയിൽ വൻ തിരക്ക് ; ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തിലധികം പേർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download