ഗുലാഹിര സ്വദേശിനിയായ സ്നേഹ എന്നു വിളിക്കുന്ന ജ്യോതിയുടെ മൃതദേഹ ഭാഗങ്ങള്‍ ഈ മാസം എട്ടിന് പലയിടങ്ങളില്‍ നിന്നായി സീതാപൂര്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിയുടെ ഭര്‍ത്താവ് പങ്കജ് മൗരിയയും സുഹൃത്ത് ദുര്ജന് പാസിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.
സുഹൃത്തിനൊപ്പം ചേര്‍ന്ന് താനാണ് ജ്യോതിയെ കൊലപ്പെടുത്തിയതെന്ന് പങ്കജ് പോലീസിന് മൊഴി നല്കി. 10 വര്‍ഷം മുമ്പാണ് പങ്കജ് ജ്യോതിയെ വിവാഹം ചെയ്തത്. ജ്യോതി സ്ഥിരം മദ്യപാനിയായിരുന്നെന്നാണ് പങ്കജിന്റെ വാദം. മദ്യപിച്ച് മറ്റുള്ളവരുടെ വീടുകളില്‍ രാത്രി തങ്ങുന്നത് ജ്യോതി പതിവാക്കിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പങ്കജ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
സമാനസംഭവം മെയ് 18 ന് ഡല്‍ഹിയില്‍ അരങ്ങേറിയിരുന്നു. ശ്രദ്ധ വാക്കര്‍ എന്ന യുവതിയെ പങ്കാളിയായ അഫ്താബ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മെയ് 18ന് രാത്രി ഒന്‍പതിനും 10നും ഇടയ്ക്കാണ് കൊല നടന്നത്. ശ്രദ്ധ മരിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷം മൃതദേഹത്തിന് സമീപത്ത് കിടന്നുകൊണ്ട് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട്, ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കുകയും 300 ലിറ്ററിന്റെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമായിരുന്നു. 18 ദിവസങ്ങളെടുത്ത് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയുമായിരുന്നു.
Also Read: ചില്ലിന് താഴെ കുത്തി ബസ് ഉയര്‍ത്തി താഴെയിട്ടു, അക്രമാസക്തനായി ഒറ്റയാന്; വീഡിയോ
2019ല്‍ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ശ്രദ്ധയും അഫ്താബും അടുക്കുന്നത്. 2020ല്‍ അഫ്താബിനെതിരെ പരാതി നല്‍കിയിട്ടും ബന്ധം ഉപേക്ഷിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഈ വര്‍ഷം മേയിലാണ് മഹാരാഷ്ട്രയില്‍ നിന്നും ഇരുവരും ഡല്‍ഹിയിലെത്തിയതും പുതിയ ഫ്ലാറ്റെടുത്ത് താമസം ആരംഭിച്ചതും. അഫ്താബുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്ന ശ്രദ്ധയുടെ വീട്ടുകാര്‍ മാസങ്ങളോളം ശ്രദ്ധയുമായി യാതൊരു ബന്ധവും വച്ചുപുലര്‍ത്തിയിരുന്നില്ല. കുറച്ച് നാളുകളായി ശ്രദ്ധയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞ ശ്രദ്ധയുടെ പിതാവ് മകളെ അന്വേഷിച്ച് ഡല്‍ഹിയില്‍ എത്തിയതോടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആദ്യഘട്ടം മുതൽക്കെ പോലീസിന്റെ സംശയപട്ടികയിൽ ഉള്ളയാളായിരുന്നു അഫ്താബ് അമീൻ പൂനാവാല. ഒരു വാട്ടർ ബില്ലാണ് അഫ്താബിനെ കുടുക്കുകയും സുപ്രധാന തെളിവാകുകയും ചെയ്തത്. അതിന് പുറമെ, മൊഴികളിലെ വൈരുദ്ധ്യങ്ങളും കുരുക്കലായി.
Read Latest National News and Malayalam News
ഖത്തറിന്റെ നന്ദി | qatar world cup