ദുബായ്> കെയര്‍ ഫോര്‍ കേരള പദ്ധതിയിലേക്ക് ആവേശകരമായ പ്രതികരണമാണ് സാധാരണക്കാരായ പ്രവാസികള്‍ നല്‍കുന്നതെന്ന് ഓവര്‍സീസ് മലയാളി അസോസിയേഷന് (ഓര്മ). ചുരുങ്ങിയ സമയത്തിനുള്ളില്‍ പള്‍സ് ഓക്സി മീറ്ററുകള്‍, 50 ഓക്സിജന്‍ സിലിന്‍ഡറുകള്‍, പി പി ഇ കിറ്റുകള്‍, ഗ്ലൗസുകള്‍, എന്‍ 95 മാസ്കുകള്‍, എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ ആണ് ഓര്മ ശേഖരിച്ചത്.
നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ജീവന് രക്ഷാ മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനായി ഓര്മ വനിത വേദി, ബാലവേദി എന്നി വിഭാഗങ്ങളുടെ കൂടി നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് ഓര്മ പ്രസിഡന്റ് അന്‍വര്‍ ഷാഹി, സെക്രട്ടറി സജീവന് എന്നിവര്‍ അറിയിച്ചു.
ഓര്‍മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പ്രമുഖ വ്യവസായി എ എ സമദ് ചെമ്മാരത്തുമുക്ക് 6 ലക്ഷം രൂപ വില മതിക്കുന്ന പി പി ഇ കിറ്റുകളാണ് സംഭാവന ചെയ്തത്. യു എ ഇ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷ്റഫ് താമരശേരിയുടെ ഇടപെടല്‍ മുഖേനയാണ് ഈ സഹായം ലഭിച്ചതെന്നും ഓര്മ ഭാരവാഹികള്‍ പറഞ്ഞു.
കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ യു എ ഇ യില്‍ കുടുങ്ങിപ്പോയ അര്‍ഹരായ മലയാളികള്‍ക്കായി സൗജന്യ ചാര്‍ട്ടേഡ് വിമാനമൊരുക്കിയും കൗണ്‍സിലിംഗ് അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പ്രവാസി മലയാളികളുടെ വിശ്വാസമാര്ജ്ജിച്ചതിന്റെ ഫലമായിട്ടാണ് ഓര്‍മയുടെ പ്രവര്‍ത്തനങ്ങളെ പ്രവാസികള്‍ ഇത്തരത്തില്‍ കൈയയച്ച് ഇടപെടുന്നതെന്ന് ഓര്മ രക്ഷാധികാരിയും ലോകകേരളസഭാംഗവുമായ എന്‍ കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി.
ഇനിയും കൂടുതല്‍ ജീവന് രക്ഷ ഉപകരണങ്ങള്‍ ഓര്മ ശേഖരിച്ചു വരികയാണെന്നും കേരളത്തിന്റെ പ്രതിസന്ധിയില്‍ പരമാവധി സഹായിക്കാന്‍ തയാറാകുന്ന അംഗങ്ങളാണ് തങ്ങളുടെ ശക്തിയെന്നും ഓര്മ ഭാരവാഹികള്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..