Also Read: കോഴിക്കോട് കോർപ്പറേഷന്റെ പണം ഉപയോഗിച്ചത് ഓൺലൈൻ റമ്മി കളിക്കാൻ? സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 8 കോടിയോളം രൂപ, തട്ടിപ്പ് നടത്തിയത് പല ഘട്ടങ്ങളിലായി
പോര്‍വിളികളുമായി പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ ഒരാള്‍ എതിരാളിയുടെ തലയില്‍ കല്ല് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഇതോടെ ഇയാള്‍ വീണു. ചോരയില്‍ കുളിച്ചു കിടന്ന ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഞ്ചാവ് വില്‍പ്പന സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.
അതേ സമയം സിപിഎം താനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണന് ചുള്ളിയത്തിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബിജെപി പ്രദേശികനേതാക്കളായ നാല് പേരെ തിരൂര്‍ അസി: സെഷന്‍സ് കോടതി തടവും പിഴയും വിധിച്ചു. ബിജെപി ഒഴൂര്‍ പഞ്ചായത്തംഗം പാറമ്മല്‍ ചന്ദ്രന് , സോമസുന്ദരന്‍, ദിലീപ്, സജീവ് എന്നീ പ്രതികളെയാണ് മൂന്ന് വര്‍ഷം തടവും. അന്‍പതിനായിരം രൂപവീതം പിഴയും കോടതി വിധിച്ചത്. ആയുധങ്ങളുമായി ലഹള നടത്തിയതിന് ഒരു വര്‍ഷം തടവും അന്യായമായി സംഘം ചേര്‍ന്നതിന് മൂന്ന് മാസം തടവുമാണ് ശിക്ഷ. പിഴ അടവാക്കിയില്ലങ്കില് ആറ് മാസം കൂടി ജയില്‍വാസം അനുഭവിക്കണമെന്നും വിധിച്ചു.
പിഴ സംഖ്യയില്‍ നിന്നും ഒന്നര ലക്ഷംരൂപ പരിക്കേറ്റ ബാലകൃഷ്ണന് ചുള്ളിയത്തിന് നല്കുവാനും കോടതി ഉത്തരവിട്ടു, 2012 ഓഗസ്റ്റ് 12 ന് രാവിലെ ദേശാഭിമാനി പത്രവിതരണത്തിന് സൈക്കിളില്‍ പോകുമ്പോള്‍ ഒഴൂര്‍ ജംഗ്ഷന് സമീപം ഒഴൂര്‍ വെള്ളച്ചാല്‍ റോഡില്‍ വെച്ച് ബാലകൃഷ്ണനെ പ്രതികള്‍ സംഘം ചേര്‍ന്ന് ആയുധങ്ങള്‍ കൊണ്ട് അക്രമിക്കുകയും അക്രമത്തില്‍ തലക്കും കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റു, കൈവിരല്‍ തുന്നിചേര്‍ക്കുകയായിരുന്നു.
അക്രമി സംഘത്തിലെ അഞ്ചാം പ്രതി സുകുമാരന്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ പിടി കിട്ടാപുള്ളിയായി പ്രഖ്യാപിച്ചു , സുകുമാരനെ അറസ്റ്റ് ചെയ്യുന്ന മുറക്കു കേസ് പിന്നീട് നടക്കും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് അബ്ദുല്‍ ജബ്ബാര്‍ ടി.പി ഹാജരായി, പ്രതികള്‍ക്ക് വേണ്ടി മാഞ്ചേരി കെ. നാരായണനും ഹാജരായത്.