പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒട്ടനവധി ഭക്ഷണങ്ങളുണ്ട്. ഇത്തരത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നല്ല ആരോഗ്യത്തിന് കുടിക്കാവുന്ന മികച്ച പാനീയങ്ങൾ
ഹൈലൈറ്റ്:
- ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് പ്രധാനം
- വെള്ളം കൂടാതെ, പതിവായി കുടിക്കാവുന്ന മറ്റ് പാനീയങ്ങൾ ഇവയാണ്?
വെള്ളത്തിനൊപ്പം, നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകാൻ സഹായിക്കുന്ന പാനീയങ്ങളും നിങ്ങൾക്ക് പതിവായി കുടിക്കാവുന്നതാണ്. കുടിക്കേണ്ട പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളം
ഒരാളുടെ ദാഹം ശമിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ് വെള്ളം. കാരണം അത് സമൃദ്ധവും ഉന്മേഷദായകവുമാണ്, ശരീരത്തിന് നഷ്ടപ്പെടുന്ന ദ്രാവകങ്ങൾ നിറയ്ക്കാൻ ആവശ്യമായതെല്ലാം നൽകുകയും ചെയ്യുന്നു. ഓരോ ദിവസവും ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്. വെള്ളം കുടിക്കുന്നത് നിർജ്ജലീകരണത്തിൽ നിന്ന് നിങ്ങളെ തടയുന്നു. നിർജലീകരണം സംഭവിച്ചാൽ, അത് വ്യക്തമല്ലാത്ത ചിന്തയ്ക്ക് കാരണമാകാം, മാനസികാവസ്ഥയ്ക്ക് പ്രശ്നം സൃഷ്ടിക്കാം, നിങ്ങളുടെ ശരീരത്തെ അമിതമായി ചൂടാക്കുകയും മലബന്ധത്തിലേക്കും വൃക്കയിലെ കല്ലുകളിലേക്കും നയിക്കുകയും ചെയ്യും. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുമെന്ന് മാത്രമല്ല, ശരീരത്തിലെ എല്ലാ വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളുന്നതിലൂടെ അത് നമ്മെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ഈ അപകടങ്ങൾ
ആപ്പിൾ സിഡർ വിനാഗിരി
ഗുണകരമായ ബാക്ടീരിയ, യീസ്റ്റ്, പ്രോട്ടീൻ എന്നിവ കാരണം ആപ്പിൾ സിഡർ വിനാഗിരിക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് ശതമാനം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തെ വളരെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുന്നതും ഒരു ഷോട്ടിൽ കുറഞ്ഞത് 3 കലോറി ഊർജ്ജം ഉള്ള പ്രോബയോട്ടിക് ഉറവിടവുമാണ്. എല്ലാ ദിവസവും നിങ്ങളുടെ ദഹന പ്രക്രിയ സജീവമാക്കുന്നതിന് വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ നിങ്ങൾക്കത് ചേർത്ത് കുടിക്കാവുന്നതാണ്. (ശ്രദ്ധിക്കുക: ആപ്പിൾ സിഡർ വിനാഗിരി ഇപ്പോഴും വെള്ളത്തിൽ ലയിപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക)
ഗ്രീൻ ടീ
മൂത്രസഞ്ചി, സ്തനം, ശ്വാസകോശം, ആമാശയം, പാൻക്രിയാറ്റിക്, വൻകുടൽ എന്നിവിടങ്ങളിലെ കാൻസർ വളർച്ചയെ തടസ്സപ്പെടുത്താൻ മാത്രം ശക്തമാണ് ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ. ഇത് ധമനികളിൽ തടസ്സമുണ്ടാകുന്നതിൽ നിന്ന് തടയുന്നു, കൊഴുപ്പ് ഉയർന്ന തോതിൽ എരിച്ചു കളയുകയും, തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ പ്രതിരോധിക്കുകയും, അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗങ്ങൾ പോലുള്ള നാഡീ സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇത് ഫലപ്രദമാണ്.
ചമോമൈൽ ചായ
ചമോമൈൽ ചായ അതിന്റെ ശാന്തമായ ഫലങ്ങൾക്ക് പേരുകേട്ടതാണ്. ഇത് നിങ്ങൾക്ക് ഉറക്കം ലഭിക്കുവാനായി ഉപയോഗിക്കാം. കർപ്പൂര തുളസി ചായയും ലോകത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഔഷധ ചായയാണ്. ദഹനനാളത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിന് ഇത് ഏറ്റവും ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഈ ചായകളിൽ ആന്റിഓക്സിഡന്റ്, ആൻറി കാൻസർ, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, മാത്രമല്ല ഇത് നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം.
പെരുംജീരകം – കറുവപ്പട്ട – അയമോദക ചായ
വയറുവേദന, മലബന്ധം, വയറിളക്കം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ പെരുംജീരകം ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. അയമോദകത്തിലെ മെലാഞ്ച് മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നതിനും പെട്ടെന്നുള്ള ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കറുവപ്പട്ട ചായയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ വീക്കം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇവ വാഗ്ദാനം ചെയ്യുന്നു. ഈ മൂന്ന് ചായകളും പിഎംഎസിനെയും ആർത്തവ സമയത്തെ വയറുവേദനയെയും കുറയ്ക്കാനും സഹായിക്കുന്നു.
പ്രതിരോധശക്തി കൂട്ടാൻ ഈ പഴങ്ങളും പച്ചക്കറികളും ചേർന്ന ജ്യൂസ് കുടിക്കാം
മഞ്ഞൾ, കുരുമുളക്, നാരങ്ങ എന്നിവ ചേർത്ത ചൂടുവെള്ളം
ആധുനിക പ്രകൃതി വൈദ്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണപദാർത്ഥമാണ് മഞ്ഞൾ എന്ന് നമുക്കെല്ലാവർക്കും അറിയാം. അവിശ്വസനീയമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ് ഗുണങ്ങൾക്കായി ഈ അത്ഭുത ചേരുവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കരൾ സ്വാഭാവികമായും ശരീരത്തിലെ മഞ്ഞൾ ഒഴിവാക്കാൻ ശ്രമിക്കുന്നു, ഒരു നുള്ള് കുരുമുളക് ചേർക്കുന്നത് ഈ പ്രക്രിയയെ അടിച്ചമർത്താൻ സഹായിക്കുന്നു. അതിലൂടെ രക്തത്തിലെ കുർക്കുമിൻ അളവ് ഉയരാൻ അനുവദിക്കുകയും ശരീരത്തിന് അതിന്റെ എല്ലാ ഗുണങ്ങളും ആസ്വദിക്കാൻ സാധിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സിയുടെ ഒരു കലവറയാണ് നാരങ്ങ, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇത് നീക്കം ചെയ്യുന്നു. മഞ്ഞൾ, കുരുമുളക്, നാരങ്ങ എന്നിവയിൽ ആന്റിഓക്സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഗുണകരമായി പ്രവർത്തിക്കും.
ഹോട്ട് ചോക്ലേറ്റ്
അസംസ്കൃത കൊക്കോപ്പൊടിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള ന്യൂറോ ട്രാൻസ്മിറ്റർ സെറോടോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാക്കോപ്പൊടിയുടെ സംസ്കരിച്ച പതിപ്പാണ് കൊക്കോപ്പൊടി. പ്രോസസ് ചെയ്തതും മുൻകൂട്ടി തയ്യാറാക്കിയതുമായ പാക്കറ്റുകൾ ഒഴിവാക്കി നിങ്ങൾക്ക് എല്ലാ ആരോഗ്യ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വീട്ടിൽ തന്നെ കൊക്കോ ഉണ്ടാക്കാൻ ശ്രമിക്കുക. ഒരു ടീസ്പൂൺ അസംസ്കൃത കൊക്കോപ്പൊടി ഒരു കപ്പ് പാലിൽ ചേർത്ത് തിളപ്പിക്കുക (ബദാം പാൽ പോലുള്ള സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പാൽ ആയിരിക്കും കൂടുതൽ നല്ലത്). ഇത് മധുരമുള്ളതാക്കാൻ ഈന്തപ്പഴമോ അസംസ്കൃത ജൈവ തേനോ അതിലേക്ക് ചേർക്കുക. ഇത് ഒരു ശാന്തമായ ഉറക്കത്തിനുള്ള അമൃതം കൂടിയാണ്.
നല്ല ആരോഗ്യത്തിന് തുളസി ചായ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : best health drinks that improve your immune system
Malayalam News from malayalam.samayam.com, TIL Network