ബോഡി നല്ല ബലമുള്ളതാക്കുന്നു
നമ്മളുടെ ശരീരത്തിലെ പേശികളെ ഇത്രയധികം ബലമുള്ളതാക്കാന്‍ ശേഷിയുള്ള ഒരു വ്യായാമം വേറെയില്ല എന്നുതന്നെ പറയാം. നമ്മളുടെ കോര്‍ മസില്‍സിനെ ബലപ്പെടുത്തുകയും ശരീരത്തിന് നല്ല ഷേയ്പ്പ് നല്‍കുകയും ചെയ്യും. ഇത് ഭാരമുള്ള വസ്തുക്കളെല്ലാം താങ്ങാനുള്ള ശേഷി നമ്മളുടെ കൈകള്‍ക്കും ശരീരത്തിനും നല്കുന്നു. അതിനല് പ്ലാങ്ക് ശീലമാക്കുന്നത് വളരെ നല്ലതാണ്.
ശരീരം മൊത്തത്തില്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു
ഒറ്റക്കാലില്‍ എത്ര നേരം നിങ്ങള്‍ക്ക് നില്ക്കാന് സാധിക്കും? അധികം സമയമൊന്നും ആര്‍ക്കും നില്ക്കാന് സാധിച്ചെന്ന് വരികയില്ല. എന്നാല്‍, പ്ലാങ്ക് ചെയ്യുന്നത് ശീലമാക്കിയാല്‍ നമുക്ക് നല്ല ബാലന്‍സ് കിട്ടും. കാരണം, പ്ലാങ്ക് ചെയ്യുന്നതിലൂടെ നമ്മളുടെ കാലുകള്‍ക്ക് നല്ല ബലം ലഭിക്കുന്നു. നമ്മളുടെ കാലുകളാണ് ശരീരത്തെ താങ്ങി നിര്‍ത്തുന്നത്. കാലുകള്‍ക്ക് ബലം ഉണ്ടെങ്കില്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നിലനിര്‍ത്താന്‍ സാധിക്കും.
ശരീരഘടന കൃത്യമാക്കുന്നു
നമ്മളുടെ ശരീരഘടന കൃത്യമായില്ലെങ്കില്‍ ശരീരം കാണാന്‍ ഭംഗി ഉണ്ടായിരിക്കുകയില്ല. നമ്മള് നടക്കുന്നതും ഇരിക്കുന്നതും എല്ലാം കൃത്യമായ രീതിയില്‍ ആകണമെങ്കില്‍ നമ്മളുടെ ശരീരഘടന കൃത്യമായ രീതിയില്‍ ആകണം. ഇതിന് പ്ലാങ്ക് ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ എല്ലുകളെയെല്ലാം കൃത്യമായ രീതിയില്‍ ആകുന്നതിന് വളരെയധികം സഹായിക്കും. ഇത്തരത്തില്‍ ശരീരഘടന നല്ലതായാല്‍ പല ശാരീരിക ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
മെയ്വഴക്കം കൂട്ടുന്നു
പ്ലാങ്ക് ചെയ്താല്‍ നമുക്ക് കിട്ടുന്ന ഗുണങ്ങളില്‍ ഒന്നാണ് നല്ല മെയ്വഴക്കമുള്ള ബോഡി. നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും സ്ട്രെച്ചെസ്സ് കിട്ടുന്നതിനാല്‍ തന്നെ ശരീരത്തിന് കൂടുതല്‍ മെയ്വഴക്കം കിട്ടാന്‍ സഹായിക്കും. ഇത് കാലുകള്‍ക്കും കൈകള്‍ക്കും ശരീരത്തിന് മൊത്തത്തിലും നല്ല ഫ്ലക്സിബിലിറ്റി നല്കുന്നു.
മെറ്റബോളിസം കൂട്ടുന്നു
നമ്മള് എബി എക്സേര്സൈസിനെ പറ്റി കേട്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ഇത് നല്ലതാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍, എബി എക്സേര്സൈസിനേക്കാള് ഫലപ്രദമാണ് പ്ലാങ്ക്. പ്ലാങ്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ കാലറി എരിയിച്ച് കളയാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസം കൂട്ടാനും അതിലൂടെ ശരീരഭാരം കൃത്യമായ രീതിയില്‍ നിലനിര്‍ത്താനും സഹായിക്കും.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
നമ്മളുടെ ശരീരത്തിലെ കാലറി കുറയ്ക്കാന്‍ ഏറ്റവും നന്നായി സഹായിക്കുന്ന ഒരു വ്യായാമമാണ് പ്ലാങ്ക്. ഇത് വയറ്റിലെ കൊഴുപ്പിനേയും എരിയിച്ച് കളയാന്‍ സഹായിക്കുന്നു. കൂടാതെ, നല്ല ഒട്ടിയ വയര്‍ ലഭിക്കാനും ഇത് സഹായിക്കും. അതിനാല്‍, ഈ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.