നിർജ്ജലീകരണം എന്നാൽ നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അഭാവത്തെ അർത്ഥമാക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ഈ അപകടങ്ങൾ
ഹൈലൈറ്റ്:
- വരണ്ട ചർമ്മത്തിന് പിന്നിൽ നിർജ്ജലീകരണം!
- നിർജ്ജലീകരണം ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
കൊവിഡ് -19 വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം നമ്മളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണെങ്കിലും, മുമ്പ് നാം ഒഴിവാക്കിയിരുന്ന വ്യായാമം പോലുള്ള പല പ്രവർത്തനങ്ങളും ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, ശരീരത്തിന് അതിന്റെ ഘടനയുടെ അടിസ്ഥാന ഘടകമായ ഒരു മൂലകം ആവശ്യമാണ്. മറ്റൊന്നുമല്ല, വെള്ളം തന്നെ!
ശരീരത്തിലെ ഓരോ അവയവത്തിന്റെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് പതിവായി ജലാംശം പകരേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന താപനില മൂലമുണ്ടാകുന്ന വിയർപ്പ് കാരണം നമ്മുടെ ശരീരത്തിലെ വെള്ളം പതിവായി ഒഴുകിപ്പോകുമ്പോൾ ഇത് കൂടുതൽ നിർണ്ണായകമാകും.
നിർജ്ജലീകരണം നിങ്ങളിൽ വിശപ്പുണ്ടാക്കുന്നു
നിർജ്ജലീകരണം വിശപ്പിന് കാരണമാകുമെന്നത് പലർക്കും ആശ്ചര്യകരമായി തോന്നാം. ശരീരത്തിലെ കലോറിയുടെ അഭാവമാണ് വിശപ്പിന് കാരണമാകുന്നത്. എന്നിരുന്നാലും, നിർജ്ജലീകരണത്തിന്റെ കാര്യത്തിൽ ഇത് അങ്ങനെയാവാനിടയില്ല. ആളുകളെ വിശപ്പും നിർജ്ജലീകരണവും തമ്മിൽ ആശയക്കുഴപ്പത്തിലാക്കാനുള്ള കാരണം, രണ്ടിന്റെയും ലക്ഷണങ്ങൾ പരസ്പരം സാമ്യമുള്ളതാകാം. ഈ ലക്ഷണങ്ങളിൽ തലവേദന, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, നേരിയ തലവേദന എന്നിവ ഉൾപ്പെടുന്നു.
അതിനാൽ, വിശപ്പും നിർജ്ജലീകരണവും തമ്മിലുള്ള വ്യത്യാസം അറിയേണ്ടത് അത്യാവശ്യമാണ്. നിർജ്ജലീകരണം എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നത് ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളെ വേർതിരിക്കുന്നതിൽ വെള്ളവും ഭക്ഷണവും കഴിക്കുന്നത് തമ്മിലുള്ള സമയബന്ധിത വ്യത്യാസം പ്രധാനമാണ്.
വരണ്ട ചർമ്മ പ്രശ്നങ്ങൾ
സ്വയം പരിചരണത്തിനായി നാം പല തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ പല ഉൽപ്പന്നങ്ങളും വരണ്ട ചർമ്മത്തിന് പ്രതിവിധിയെന്ന് അവകാശപ്പെടാറുമുണ്ട്. എന്നിരുന്നാലും വരണ്ട ചർമ്മത്തിന്റെ അടിസ്ഥാന കാരണം തേടിയാൽ ഒരു പക്ഷെ നിർജ്ജലീകരണം ആകാം പിന്നിൽ.
വെള്ളം വേണ്ടത്ര കുടിക്കുന്നത് പ്രകൃതിദത്ത മോയ്സ്ചുറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തിന് അതിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു. നമ്മൾ നിർജ്ജലീകരണം നേരിടുമ്പോൾ, ചർമ്മത്തിൽ നിന്ന് സ്വാഭാവികമായി ഉണ്ടാകുന്ന തിളക്കത്തെ നീക്കുന്ന തരത്തിൽ നമ്മുടെ ചർമ്മം വരണ്ടുപോകുന്നു.
ഇതിനാൽ ഭക്ഷണത്തിൽ നെയ്യ് ചേർക്കേണ്ടത് പ്രധാനം
നിർജ്ജലീകരണത്തിന്റെ ദോഷകരമായ ഫലങ്ങൾ
ജലാംശം നിലനിർത്തുന്നത് നമ്മുടെ പ്രവർത്തനത്തിനും നിലനിൽപ്പിനും പ്രധാനമാണ്. അതിനാൽ, നിർജ്ജലീകരണം നമ്മുടെ ശരീരത്തിൽ ഇനി പറയുന്ന തരത്തിലുള്ള വിവിധ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നു :
1. ക്ഷീണം
നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്, ശരീരം ഊർജ്ജം വേണ്ടത്ര കത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ജലത്തിന്റെ അഭാവം പരിവർത്തന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് കലോറി അടങ്ങിയിരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ജലത്തിന്റെ അഭാവം ക്ഷീണവും അലസതയും ഉത്തേജിപ്പിക്കും.
2. പേശി വേദന
നമ്മുടെ പ്രിയപ്പെട്ട കായിക താരങ്ങൾ ശാരീരിക പരിക്കുകളില്ലാതെ തന്നെ കളിക്കളത്തിൽ വേദന കാരണം മുട്ടുകുത്തി നിൽക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. നിർജ്ജലീകരണം സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നതിനാലാണ് പേശികളുടെ ഈ വേദനയ്ക്ക് കാരണമാകുന്നത്.
3. തലവേദന
തലച്ചോറിലെ ചെറിയ രക്ത കുഴലുകൾ ശരീരത്തിൽ ജലനിരപ്പ് കുറയുമ്പോൾ അതിനോട് പ്രതികരിക്കുന്നു. ഇത് വേദനയ്ക്കും മൈഗ്രെയിൻ തലവേദനയ്ക്കും കാരണമാകുന്നു. നിർജ്ജലീകരണം ഉണ്ടാകുമ്പോൾ ദ്രാവക നഷ്ടം മൂലം തലച്ചോർ താൽക്കാലികമായി ചുരുങ്ങുന്നതിലേക്ക് നയിക്കുന്നു. ഇത് തലച്ചോറിനെ തലയോട്ടിയിൽ നിന്ന് അകറ്റുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു
ഈ 5 കാര്യങ്ങൾ ശീലമാക്കിക്കോളൂ, മലബന്ധം അകറ്റാം
4. മലബന്ധം
കുടലിലെ ചലനത്തെ ഉത്തേജിപ്പിക്കുകയും മലം മയപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രധാന ഘടകമാണ് വെള്ളം. ജലത്തിന്റെ അഭാവം മലം കഠിനമാക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ശരിയായ ദഹനം ഉറപ്പാക്കാനും ദഹനനാളത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കാനും വെള്ളം വളരെ പ്രധാനമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
5. തലകറക്കവും മങ്ങിയ കാഴ്ചയും
ശരീരത്തിലെ ജലനിരപ്പ് കുറയുന്നത് രക്തചംക്രമണത്തിലെ പൊരുത്തക്കേടുകൾക്ക് കാരണമാകും. അത്യാവശ്യ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന മിക്ക അവയവങ്ങളുടെയും കാര്യക്ഷമത കുറയ്ക്കാൻ ഇത് കാരണമാകും. നിങ്ങൾ നിർജ്ജലീകരണം അനുഭവിക്കുമ്പോൾ, മസ്തിഷ്ക രക്തചംക്രമണം കുറയുകയും തലകറക്കം അനുഭവപ്പെടുകയും കാഴ്ചയെ അത് കൂടുതൽ ദുർബലമാക്കുകയും ചെയ്യുന്നു.
ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും നല്ല രീതിയിൽ സ്വാധീനിക്കുന്നു. അതിനാൽ, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്ന് ഉറപ്പാക്കുക.
വേനൽ ചൂടിനെ നേരിടാൻ സഹായിക്കുന്ന പാനീയം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how does dehydration affect your body
Malayalam News from malayalam.samayam.com, TIL Network