മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയിൽ നടന്നു. രാജസ്ഥാനിൽ നിന്നുള്ള വ്യവസായിയും എൻകോർ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഉടമയുമായ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളായ രാധിക മെർച്ചൻറാണ് വധു. അത്യാഡംബരവും സർപ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം വിശിഷ്ടാതിഥികൾക്കായി ഒരുക്കിയതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. വിവാഹ നിശ്ചയത്തിൻറെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
ഗുജറാത്തി ഹിന്ദു പാരമ്പര്യം അനുസരിച്ചുള്ള ഗോൽ ധന, ചുനരി വിധി എന്നീ ചടങ്ങുകൾ നടന്നു. ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദമെടുത്ത രാധിക മർച്ചന്റ് എൻകോർ ഹെൽത്ത്‌കെയർ ലിമിറ്റഡിൽ ഡയറക്ടറാണ്. യുഎസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു ആനന്ദ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..