കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 44ാം -മത് വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥം “കതിര്” നാടൻപാട്ടുത്സവം സംഘടിപ്പിച്ചു . കല സെന്റർ മെഹ്ബൂളയിൽ വെച്ച് നടന്ന പരിപാടിക്ക് കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷനായി.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ എം പി മുസഫർ നന്ദിയും രേഖപെടുത്തി. പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കല കുവൈറ്റ് ട്രഷറർ അജ്നാസ്, കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സമ്മേളന സ്വാഗത സംഘം ചെയർമാനുമായ സി. കെ. നൗഷാദ് എന്നിവർ സംസാരിച്ചു.പൊലിക നാടൻപാട്ട് കൂട്ടം അവതരിപ്പിച്ച നാടൻപാട്ട് വളരെ ശ്രദ്ധേയമായി. തുടർന്ന് വേദിയിൽ വെച്ച് ലോകകപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാനവും നടന്നു. 200 ൽ പരം ആളുകൾ നാടൻ പാട്ടുത്സവം വീക്ഷിക്കുന്നതിനായി മെഹബുള്ള കല സെന്ററിൽ എത്തിച്ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..