ജീവിതത്തില്‍ ഇത്രയും അശ്രദ്ധയോടെ ജീവിക്കാന്‍ തുടങ്ങിയതെന്ന് ഡൽഹി ഡെപ്യൂട്ടി കമ്മീഷണറായ ജിതേന്ദ്ര മണി ത്രിപാതി പറയുന്നു. 2018ൽ അര്‍ബുദം ബാധിച്ചാണ് ഭാര്യ മരിച്ചത്. ഇതോടെയാണ് ഭക്ഷണരീതിയില്‍ എനിക്ക് കൃത്യത ഇല്ലാതെ വന്നത്. ഇത് അമിതവണ്ണത്തിന് കാരണമായെന്നും 49ക്കാരനയ ജിതേന്ദ്ര പറഞ്ഞു.
ക്രമരഹിതമായ ഭക്ഷണ ശീലങ്ങള്‍ ശരീരഭാരം വളരെ എളുപ്പത്തില്‍ വര്‍ധിപ്പിക്കുന്നു. അശ്രദ്ധമായ ഭക്ഷണം ക്രമേണ ശരീരഭാരം കൂട്ടി അത് ശരീരത്തെ ബാധിക്കാന്‍ തുടങ്ങുമ്പോഴാണ് ഭാരം എത്രത്തോളം എത്തിയെന്ന് ഒരാള്‍ക്ക് മനസ്സിലാകുന്നത്. പലപ്പോഴും ഉത്കണ്ഠയും വിഷാദവും കാരണം ആളുകള്‍ ആളുകളില്‍ വിചിത്രമായ ഭക്ഷണശീലങ്ങളിലേക്ക് എ്ത്തി ചേരാറുണ്ട്.
ഭക്ഷണക്രമത്തിലെ മാറ്റം
ഭക്ഷണക്രമത്തിലാണ് അദ്ദേഹം ആദ്യം മാറ്റം കൊണ്ടുവന്നത്. അശ്രദ്ധമായ ഭക്ഷണരീതി പല പ്രശ്നങ്ങളിലേക്കും ജിതേന്ദ്ര നയിച്ചുവെന്ന് തന്നെ പറയാം. കാര്‍ബോ ഹൈഡ്രേറ്റുകളും പഞ്ചസാരയും ഒഴിവാക്കിയ ഒരു ഭക്ഷണ രീതിയാണ് അമിതഭാരം കുറയ്ക്കാന്‍ ആദ്യം ജിതേന്ദ്ര പിന്തുടര്ന്നത്.
ഇത് കൂടാതെ പാക്കറ്റ് ഭക്ഷണങ്ങളും അദ്ദേഹം വേണ്ടെന്ന് വച്ചു. കാപ്പിയും ചായയും പൂര്‍ണമായി ഒഴിവാക്കി ഇതിന് പകരം കരിക്കിന് വെള്ളമാണ് അദ്ദേഹം കുടിച്ചിരുന്നത്. സ്നാക്സായിട്ട് പഴങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി.
തൈരും പരിപ്പും പച്ചക്കറികളും മാത്രമാണ് ഞാന്‍ കഴിച്ചിരുന്നത്. ബട്ടര്‍ മില്‍ക്കും അതുപോലെ വിശക്കുമ്പോഴെല്ലാം ആപ്പിളും കഴിച്ചു. എന്റെ ഉച്ചഭക്ഷണത്തിലും അത്താഴത്തിലും പ്രധാനമായും സാലഡുകളാണ് കഴിച്ചിരുന്നത്. തളര്‍ച്ച ഒഴിവാക്കാന്‍ പ്രോട്ടീന്‍ പൗഡറും കഴിച്ചിരുന്നതായി ഭാരം കുറയ്ക്കാനുള്ള ഡയറ്റിനെക്കുറിച്ച് ജിതേന്ദ്ര പറയുന്നു.
ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ദിവസവും രാവിലെ വെറും വയറ്റില്‍ ചുരയ്ക്കാ ജ്യൂസും അദ്ദേഹം കുടിച്ചിരുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും. എന്റെ ശരീരത്തില്‍ ഏറ്റവും മികച്ചതായി പ്രവര്ത്തിച്ചകാണ് ഈ ജ്യൂസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണക്രമത്തിലെ ഈ മാറ്റം രക്തസമ്മര്‍ദ്ദവും അതുപോലെ കൊളസ്ട്രോളും കുറയ്ക്കാന്‍ വളരെയധികം സഹായിച്ചു.
ദിവസവും 15,000 ചുവടുകള്‍ നടക്കുന്നു
പൂര്‍ണ്ണമായും സ്വയം നിര്‍ദ്ദേശിച്ച ഭക്ഷണക്രമത്തിന് പുറമേ, അദ്ദേഹം ദിവസവും 15,000 ചുവടുകള്‍ നടന്നു. ന്യൂഡല്‍ഹിയിലെ സിരി ഫോര്‍ട്ട് സ്പോര്‍ട്സ് ഗ്രൗണ്ടിലെ നടപ്പാതയിലൂടെ അദ്ദേഹം രാവിലെ 6.45 മുതല്‍ 9 വരെ നടക്കുന്നതും അദ്ദേഹം ശീലമാക്കി. ചിലപ്പോഴൊക്കെ 20,000 ചുവുടകളും അദ്ദേഹം നടന്നിരുന്നു