സംഭവത്തില്‍ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയല്‍, വിന്‍സെന്റ് എന്നിവര്‍ അറസ്റ്റിലായി. നിര്‍മല ഫാത്തിമയുടെ വളര്‍ത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരില്‍ ഇരുകൂട്ടരും വഴക്ക് പതിവായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന രായപ്പന് പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്ന് പേരക്കുട്ടി കെല്‍വിനോടു പറഞ്ഞു. ഇതുകേട്ട് നിര്‍മലയുടെ മക്കള്‍ രോഷാകുലരായി രായപ്പനെ ആക്രമിക്കുകയായിരുന്നു.
ദുർമന്ത്രവാദം; കുട്ടികളുണ്ടാകാൻ യുവതിയെ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചു; ഭർത്താവ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്
പൂനെ: ദുർമന്ത്രവാദത്തിൻ്റെ പേരിൽ കുട്ടികളുണ്ടാകാൻ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചതായി പരാതി. ഗർഭം ധരിക്കാൻ ഭർത്താവും മറ്റുള്ളവരും ചേർന്ന് നിർബന്ധിച്ച് മനുഷ്യാസ്ഥി പൊടിച്ച് കഴിപ്പിക്കുകയായിരുന്നുവെന്ന് പൂനെ പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഭർത്താവും ഭർതൃപിതാക്കളും ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ കേസെടുത്തു. മന്ത്രവാദിക്കെതിരെയും കേസെടുത്തു.
യുവതിയുടെ പരാതിയിൽ പൂനെ പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ഭർത്താവ്, ഇയാളുടെ മാതാപിതാക്കൾ, മന്ത്രവാദി എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 498 എ, 323, 504, 506 എന്നിവയ്ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരവും കേസെടുത്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ശർമ പറഞ്ഞു.
2019ലായിരുന്നു ദമ്പതികളുടെ വിവാഹം. കുട്ടികളുണ്ടാകാൻ വൈകിയതോടെയാണ് കുടുംബം മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. കുട്ടികളുണ്ടാകാൻ മനുഷ്യാസ്ഥിയുടെ പൊടിച്ച് കഴിപ്പിച്ചതിന് പുറമെ നിരവധി ആരോപണം യുവതി ഉന്നയിച്ചു. ശ്മശാനത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ട് പോകുകയും മനുഷ്യാസ്ഥി പൊടിച്ച് കഴിപ്പിക്കുകയുമായിരുന്നു. അമാവാസി ദിവസങ്ങളിൽ ഭർത്താവും കുടുംബവും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിപ്പിച്ചിരുന്നുവെന്നും യുവതിയുടെ മറ്റൊരു പരാതിയിൽ പറയുന്നുണ്ട്.
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ അജ്ഞാതമായ ഏതോ പ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടത്തിനോട് അടുത്ത് എത്തിച്ച് ദുർമന്ത്രവാദം അടക്കമുള്ള പ്രവർത്തികൾ ചെയ്യാൻ നിർബന്ധിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നുണ്ടെന്ന് ഡിസിപി ശർമ്മ പറഞ്ഞു. വീഡിയോ കോളിലൂടെ ലഭിച്ച സന്ദേശ പ്രകാരമായിരുന്നു ഇവിടെ ദുർമന്ത്രവാദം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
അഞ്ചാംപനി: നാദാപുരത്ത് രണ്ടു കുട്ടികൾ ഐസൊലേഷനിൽ