Migrant worker attacked: അന്യസംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം. തീവണ്ടിയിലാണ് മർദ്ദനം. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദിക്കാരല്ലേ എന്ന് ചോദിച്ചാണ് മർദ്ദനം.

ഹൈലൈറ്റ്:
- അന്യസംസ്ഥാന തൊഴിലാളികൾക്ക് ട്രെയിനിൽ ക്രൂര മർദ്ദനം.
- ഹിന്ദിക്കാരനല്ല എന്ന് ചോദിച്ചായിരുന്നു മർദ്ദനം.
- മർദ്ദനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
എന്നാൽ എത്ര തന്നെ വികസനം കൊണ്ടുവന്നാലും തമിഴ്നാട്ടിലെ പ്രാദേശിക വാദം അതേപടി നിലനിൽക്കുന്നുവെന്നാണ് അടുത്തിടെ വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്. മതം പറഞ്ഞുള്ള ചേരിതിരിവാണ് കർണാടകയിലെങ്കിൽ തമിഴ്നാട്ടിൽ ഭാഷയുടെ അടിസ്ഥാനത്തിൽ വരെ അക്രമം നടക്കുകയാണ്. തമിഴ്നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം നടന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്.
അന്യസംസ്ഥാന തൊഴിലാളിയായ ഒരാളെ നീ ഹിന്ദിക്കാരല്ലേ എന്ന് പറഞ്ഞ് അക്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലാണ് തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയത്. അക്രമിക്കരുതെന്ന് ട്രെയിനിലെ മറ്റ് യാത്രക്കാർ പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ അക്രമികൾ തയ്യാറാകുന്നില്ല എന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ തമിഴ്നാട് പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. തമിഴ്നാട്ടുകാരുടെ ജോലി തട്ടിയെടുക്കുന്നുവെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക