കൊവിഡ് പ്രതിസന്ധി തട്ടിപ്പുകാര്‍ മുതലെടുത്തു
കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഹാക്കര്‍മാര്‍ വിളയാടുകയായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൊവിഡ് കാലത്ത് സൈബര്‍ സുരക്ഷാ മേഖലയിലുണ്ടായ ശ്രദ്ധക്കുറവ് തട്ടിപ്പുകാര്‍ മുതലെടുക്കുകയായിരുന്നു. 2020ല്‍ മാത്രം 25,000 സൈബര്‍ കേസുകളാണ് ദുബായില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇമെയിലുകളും മൊബൈല്‍ സന്ദേശങ്ങളും മറ്റും വഴി ആളുകളില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയും മറ്റും ആളുകളെ ചതിയില്‍ പെടുത്തിയുള്ള ഫിഷിംഗ് തട്ടിപ്പുകളും വൈറസുകള്‍ ഉപയോഗിച്ചുള്ള ഹാക്കിംഗ് തട്ടിപ്പുകളുമാണ് ഈ കാലയളവില്‍ പ്രധാനമായും നടന്നത്.
സൈബര്‍ കുറ്റങ്ങള്‍ കുത്തനെ കൂടി
2018ല്‍ ദുബായില്‍ ഇ-ക്രൈം പ്ലാറ്റ്ഫോം ആരംഭിച്ചതിന് ശേഷം ഓരോ വര്‍ഷവും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യ വര്‍ഷമായ 2018ല്‍ 3000 കേസുകളും 2019ല്‍ 14000 കേസുകളും 2020ല്‍ 25,000 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ പോലിസും ക്രിമിനലുകളും തമ്മില്‍ പൂച്ചയും എലിയും കളിയാണ് പലപ്പോഴും നടക്കുന്നതെന്നും അല്‍ ഹാജിരി പറഞ്ഞു. സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ഒരു പഴുത് അടക്കുമ്പോള്‍ ക്രിമിനലുകള്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. സൈബര്‍ സുരക്ഷാ വിഭാഗങ്ങള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി കാണാനായാല്‍ മാത്രമേ വിവരങ്ങളെയും വ്യക്തികളെയും സുരക്ഷിതരാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 25,000 e crime reports registered in dubai as cyber attacks increase during pandemic
Malayalam News from malayalam.samayam.com, TIL Network