നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൽ ഏറ്റവും സാധാരണമാണ് തലവേദന. കുറച്ചധികം നേരം വിശ്രമമില്ലാതെ ജോലി ചെയ്താലോ, ഉറക്കം കുറഞ്ഞാലോ, സമ്മർദ്ദം ഉണ്ടായാലോ, ശരീരത്തിലെ ജലാംശം കുറഞ്ഞാലോ ഒക്കെ തലവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തലവേദന അകറ്റാം, ഈ മാർഗ്ഗങ്ങൾ ഫലപ്രദമാണ്
ഹൈലൈറ്റ്:
- ദൈനംദിന ജീവിതത്തിൽ തലവേദന അനുഭവിക്കാത്തവർ വിരളമായിരിക്കും
- തലവേദന അകറ്റാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം
ഇനി നിങ്ങൾ തലവേദനയെ പറ്റി ഓർത്തു വിഷമിക്കേണ്ടതില്ല. കാരണം ഇത് ഉണ്ടാവുമ്പോൾ തന്നെ നിങ്ങൾക്ക് പരീക്ഷിച്ചുനോക്കാൻ കഴിയുന്ന നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഓരോ തവണയും നിങ്ങൾക്ക് തലവേദന ഉണ്ടാവുമ്പോൾ ഇതിനായി മരുന്നുകൾ കഴിക്കുന്നതിനു പകരം തലവേദനയെ ഒഴിവാക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാവുന്ന കുറച്ച് കാര്യങ്ങൾ ഇവിടെയുണ്ട്.
ആവശ്യത്തിന് ജലാംശം
നിങ്ങളുടെ കഠിനമായ തലവേദനയുടെ പിന്നിലെ പ്രധാന കാരണം ചിലപ്പോൾ ശരീരത്തിൽ സംഭവിക്കുന്ന നിർജലീകരണം ആയിരിക്കാം. ഒരു ഗ്ലാസ് വെള്ളം മതിയാവും ചില സാഹചര്യങ്ങളിൽ ഇതിന് പരിഹാരം കാണാൻ. ചില പഠനങ്ങൾ പറയുന്നതനുസരിച്ച് തലവേദന ഉണ്ടാകുന്നതിനുള്ള ഒരു സാധാരണ കാരണമാണ് ശരീരത്തിന് സംഭവിക്കുന്ന നിർജ്ജലീകരണം. നിർജ്ജലീകരണം ഉണ്ടാവുന്നത് നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കുകയും അസ്വസ്ഥതകളെ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ തലവേദനയുടെ ഫലങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങൾ ഇടയ്ക്കിടെ തല വേദന ഉണ്ടാകുന്നവരാണെങ്കിൽ, മുൻകരുതൽ നടപടിയായി ശരീരത്തിൽ എല്ലായ്പ്പോഴും ജലാംശം നിലനിർത്തുന്നത് ഉറപ്പാക്കുക. ഒരു ദിവസം 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുക.
ഇത് കൊറോണാസോംനിയ ആണോ? നന്നായി ഉറങ്ങാൻ ചില വഴികൾ
ഇഞ്ചി ചായ
മൈഗ്രേൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന ആളുകൾക്ക് ഇഞ്ചി ചേർത്ത ചായ ഏറ്റവും മികച്ച പരിഹാരമാണ്. ഇഞ്ചിയിൽ നിരവധി പ്രകൃതിദത്ത ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വേദനകളെ കുറയ്ക്കുകയും എളുപ്പത്തിൽ ആശ്വാസം പകരുകയും ചെയ്യും. തലവേദന ഉണ്ടാവുമ്പോൾ കുറച്ച് ഇഞ്ചി ചായ ഉള്ളിൽ കഴിക്കുന്നതു വഴി ഇത് കുറയ്ക്കാനാവും. തലവേദന ഉള്ളപ്പോൾ ഇഞ്ചി അവശ്യ എണ്ണ നിങ്ങളുടെ നെറ്റിയിൽ മസാജ് ചെയ്യുന്നതും മികച്ച ഗുണങ്ങൾ നൽകും.
കഫീൻ ശ്രദ്ധയോടെ
കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ ദിവസത്തിൽ ഉടനീളം വളരെയധികം കഴിക്കുന്നത് ചിലപ്പോൾ ഇത് നിങ്ങളുടെ മൈഗ്രൈൻ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. എന്നാൽ, മറ്റു കാരണങ്ങൾ കൊണ്ടാണ് നിങ്ങൾക്ക് തലവേദന വരുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ കോഫി കുടിച്ചാൽ ഇത് വേദന കുറയ്ക്കുന്നതിന് സഹായം ചെയ്യും. എങ്കിലും ഇത് അമിതമായി കഴിക്കരുത് എന്ന് ഓർമ്മിക്കണം. വേദന മാറിക്കഴിഞ്ഞാൽ പിന്നെ ഇത് ഉപയോഗിക്കരുത്. കാരണം കഫീൻ നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും എന്നതിനാൽ ഇത് ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും തലവേദന വരുത്താനുള്ള സാധ്യതയുണ്ട്. ഇനി നിങ്ങൾ പതിവായി കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ കഫീൻ രഹിതമായവ തിരിഞ്ഞു പോവുക.
ലഘുനിദ്ര
ഉറക്കക്കുറവ് ഉണ്ടാവുന്ന പലരീതിയിലും നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണ്. പ്രത്യേകിച്ചും അത് നിങ്ങൾക്ക് തലവേദനയുടെ ലക്ഷണങ്ങൾ ഉണ്ടാകുമെന്ന് മാത്രമല്ല. തളർച്ചയും വല്ലായ്മയും കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ തലവേദന ഉറക്കക്കുറവ് മൂലമാണെങ്കിൽ, അതിനെ ചികിത്സിക്കാനുള്ള ഒരേയൊരു മാർഗ്ഗം നല്ല ഉറക്കം നേടിയെടുക്കുക തന്നെയാണ്. നിങ്ങളുടെ തലവേദന ഉണ്ടാകുന്നതിനു പിന്നിലെ കാരണം കമ്പ്യൂട്ടർ മൊബൈൽ സ്ക്രീനുകളിൽ നോക്കിയിരിക്കുന്നതുമായി ബന്ധപ്പെട്ടതാണെങ്കിൽ, കണ്ണുകൾക്ക് കുറച്ച് വിശ്രമം നൽകുക. കുറഞ്ഞത് ഓരോ 20 മിനിറ്റ് കഴിയുമ്പോഴും ഒരു രണ്ടോ മൂന്നോ മിനിറ്റ് കണ്ണിന് വിശ്രമം നൽകിയശേഷം ആകാം വീണ്ടും ഇവയുടെ ഉപയോഗം തുടരുന്നത്.
അജിനോമോട്ടോ യഥാർത്ഥത്തിൽ വില്ലനോ? വാസ്തവം അറിയാം
സമ്മർദ്ദം കുറയ്ക്കാം
സമ്മർദ്ദം പല സാഹചര്യങ്ങളിലും തലവേദനയ്ക്ക് ഒരു പ്രധാന കാരണമാകും. സമ്മർദ്ദം കുറയ്ക്കുന്ന വ്യായാമങ്ങളോ പ്രവർത്തനങ്ങളോ പരിശീലിക്കുന്നത് തലവേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. യോഗ, സ്ട്രെച്ചിംഗ്, ശ്വസന വ്യായാമം അല്ലെങ്കിൽ ധ്യാനം എന്നിവ പതിവായി പരിശീലിക്കുന്നത് തലവേദനയുടെ ലക്ഷണങ്ങളും അതിൻറെ തീവ്രതയും കുറയ്ക്കാൻ സഹായിക്കും. ഇവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യകാര്യത്തിലും ഏറ്റവും നല്ലതാണ്.
കോൾഡ് കംപ്രസ്
മൈഗ്രൈൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന വേളയിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഫലപ്രദമായ പരിഹാരമാണിത്. തല വേദനയുള്ളപ്പോൾ ഇതിൻറെ തീവ്രതയും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കും. ഇതിനായി നിങ്ങൾക്ക് ഒരു ജെൽ കംപ്രസ്, ഒരു തൂവാലയിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ അല്ലെങ്കിൽ ഫ്രീസുചെയ്ത പച്ചക്കറികളുടെ ഒരു ബാഗ് തുടങ്ങിയ ഏതും ഉപയോഗിക്കാം. 15 മിനിറ്റ് ഇത് പ്രയോഗിക്കുക. തുടർന്ന് 15 മിനിറ്റ് ഇടവേള എടുക്കുക. ഇത് ചെയ്യുമ്പോൾ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.
ഹോട്ട് കംപ്രസ്
പിരിമുറുക്കം മൂലം ഉണ്ടാകുന്ന തലവേദനയാണ് നിങ്ങളുടേതെങ്കിൽ നെറ്റിയിൽ ചെറുതായി ചൂട് പകർന്നു കൊടുക്കുന്നത് നിങ്ങളെ സാന്ത്വനപ്പെടുത്തും. നിങ്ങളുടെ പേശികളിലെ പിരിമുറുക്കം കുറയ്ക്കാനായി ഒരു ചൂടുവെള്ളം നിറച്ച ഒരു കുപ്പി, അല്ലെങ്കിൽ ചൂടുള്ള വെള്ളത്തിൽ മുക്കി തുടച്ച ഒരു തൂവാല എന്നിവ ഉപയോഗിച്ച് കഴുത്തിലും പുറം തോളിലും ഒക്കെ കംപ്രസ് ചെയ്യുക. നിങ്ങളുടെ തലയുടെ പിന്നിലും ഇത് ചെയ്യുന്നത് നല്ലതാണ്. നിങ്ങൾക്ക് സാന്ത്വന ഗുണങ്ങൾ ലഭിക്കാൻ തുടങ്ങുന്നതു വരെ വീണ്ടും വീണ്ടും ഇത് ചെയ്യുക. തലവേദന ഉള്ളപ്പോൾ ചെയ്യാൻ കഴിയുന്ന മറ്റൊരു മികച്ച കാര്യമാണ് ഒരു ചൂടുള്ള വെള്ളത്തിൽ നന്നായെന്ന് കുളിക്കുന്നത്. കുളിക്കുമ്പോൾ അവശ്യ എണ്ണകൾ സംയോജിപ്പിച്ചാൽ കൂടുതൽ ഗുണങ്ങളും ലഭിക്കും.
പ്രഷർ പോയിന്റുകളിൽ മസാജ് ചെയ്യാം
തലവേദന ഉണ്ടാകുമ്പോൾ നിങ്ങളുടെ മൂക്കിന്റെ മുകളിലുള്ള ഭാഗത്ത് ചെറുതായി അമർത്തുക. നിങ്ങളുടെ മൂക്കിന്റെ പാലത്തിന്റെ ഇരുവശങ്ങൾ ചേരുന്നതും പുരികത്തിന്റെ അടിഭാഗത്തുള്ളതുമായ ഭാഗം ഒരു പ്രഷർ പോയിൻ്റാണ്. ഇങ്ങനെ ചെയ്യുന്നത് തലവേദന ലക്ഷണങ്ങൾ കുറയ്ക്കും. അതല്ലെങ്കിൽ കഴുത്തിന് ഭാഗത്ത് മസാജ് ചെയ്യുക. ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് പിരിമുറുക്കങ്ങളും നിങ്ങളുടെ തലവേദനയുടെ ലക്ഷണങ്ങളും ഒരു പരിധി വരെ ഒഴിവാക്കും. ഇതുകൂടാതെ താടിയെല്ല്, കഴുത്ത് എന്നിവ മസാജ് ചെയ്യുന്നതും പിരിമുറുക്കം ഒഴിവാക്കാനും തലവേദന കുറയ്ക്കാനും സഹായിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.
അരോമാതെറാപ്പി
ലാവെൻഡർ ഓയിൽ പോലുള്ള സുഗന്ധ വാസനകൾ 15 മിനിറ്റിനുള്ളിൽ തന്നെ തലവേദനയ്ക്ക് പരിഹാരം നൽകുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ അവശ്യ എണ്ണകളും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാവില്ല. നിങ്ങളുടെ ഇഷ്ടമനുസരിച്ച് വ്യത്യസ്ത ഗുണങ്ങളെ നൽകുന്ന ജാസ്മിൻ, കർപ്പൂരതുളസി മുതലായവ പരീക്ഷിക്കുന്നത് നിങ്ങളുടെ തലവേദന ഒഴിവാക്കാൻ സഹായിക്കും. ഇവ നിങ്ങളുടെ നെറ്റിയിൽ നേരിട്ട് പുരട്ടുന്നതിനോ ഡിഫ്യൂസറുകളിൽ ചേർത്തുകൊണ്ട് മുറി മുഴുവൻ സുഗന്ധം പരത്തുന്നതിനോ ഉപയോഗിക്കാം. റൂം ഫ്രെഷനർ പോലുള്ളവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. അവരുടെ ശക്തമായ രൂക്ഷഗന്ധം തലവേദനയെ വഷളാക്കും.
ഒഴിവാക്കേണ്ട ശീലങ്ങൾ
ഇറുകിയ തൊപ്പി, കണ്ണടകൾ പോലുള്ളവയൊന്നും നിങ്ങൾ നിങ്ങൾ ധരിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ മുടി ഇറുകിയ രീതിയിലാണ് കെട്ടിവച്ചിരിക്കുന്നതെങ്കിൽ തലവേദന ഉള്ളപ്പോൾ അതും ഒഴിവാക്കുക. നിങ്ങളുടെ തലയോട്ടിയിൽ ഇടയ്ക്കിടെ മസാജ് ചെയ്യുക. മുടി കെട്ടിവയ്ക്കാത്ത സ്ത്രീകൾക്ക് തലവേദന പൊതുവേ കുറവാണെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങളുടെ താടിയെല്ലുകൾ മുറിച്ചു മാറ്റുകയോ പല്ല് പറിയിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ ചവയ്ക്കുന്നതു പോലുള്ള സമ്മർദ്ദം ചെലുത്തുന്ന കാര്യങ്ങൾ ചിലപ്പോൾ തലവേദനക്ക് കാരണമാകും.
ഇതൊന്നും നിങ്ങളെ സഹായിച്ചില്ലെങ്കിൽ എന്തുചെയ്യണം?
മേൽപ്പറഞ്ഞ പരിഹാരമാർഗങ്ങൾ പരീക്ഷിച്ചിട്ടും നിങ്ങളുടെ തലവേദനയ്ക്ക് കുറവൊന്നുമില്ല എങ്കിൽ ഇതിനെ കൂടുതൽ ശ്രദ്ധയോടെ നോക്കി കാണേണ്ടത് അത്യാവശ്യമാണ്. പിരിമുറുക്കം അടിസ്ഥാനമാക്കിയുള്ള തലവേദനയാണെങ്കിൽ കുറച്ച് ബാം പുരട്ടുക. ഇത് കഴിഞ്ഞിട്ടും തലവേദന മണിക്കൂറുകളോളം കുറയാതിരിക്കുകകയോ സമയം കഴിയുന്തോറും അത് കൂടുതൽ തീവ്രമായി മാറുകയോ ചെയ്യുകയാണെങ്കിലോ, അല്ലെങ്കിൽ ഇതിനോടൊപ്പം തലകറക്കം, സംസാരിക്കാൻ പ്രശ്നങ്ങൾ തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറെ കാണുക
മഴക്കാലത്ത് ഈ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple home remedies to get relief from headache
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download