Jibin George | Samayam Malayalam | Updated: 1 Apr 2023, 1:02 pm
ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കത്തിച്ച സംഭവത്തിൽ യുവതിയും കാമുകനും കുറ്റക്കാരെന്ന് കോടതി. ഇരുവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു
ഹൈലൈറ്റ്:
- ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസ്.
- യുവതിക്കും കാമുകനും ജീവപര്യന്തം.
- അഡീഷണൽ സെഷൻസ് ജഡ്ജി സന്ദീപ് കുമാർ ദുഗ്ഗൽ ആണ് വിധി പറഞ്ഞത്.
ചികിത്സയ്ക്കെത്തിയ 5 വയസുകാരിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചു; 56കാരനായ ഡോക്ടർക്കെതിരെ പരാതി
ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ കോടതി വിധി പറഞ്ഞത്. 2017 സെപ്തംബറിലാണ് യുവതിയുടെ ഭർത്താവ് വിപിൻ തോമറിന്റെ പാതി കത്തിക്കരിഞ്ഞ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. നാഗിന പോലീസ് സ്റ്റേഷന് കീഴിലുള്ള ഷിക്രാവ റോഡിന് സമീപത്താണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം വിപിൻ തോമറിന്റെയാണെന്ന് വ്യക്തമായി.
വിപിൻ തോമറിനെ കാണാനില്ലെന്ന ഗോഹാന ഗ്രാമവാസിയായ ഓം പ്രകാശിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയ മൃതദേഹം വിപിൻ തോമറിന്റെയാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഗീതയും സുർജിത് ചൗഹാനും ചേർന്ന് വിപിൻ തോമറിനെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
7 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം അയൽവാസിയുടെ ഫ്ലാറ്റിൽ, ചാക്കിൽ പൊതിഞ്ഞ നിലയിൽ
കൊലപാതകത്തിന് ശേഷം നാട്ടിൽ നിന്ന് ഒളിവിൽ പോയ ഗീതയേയും സുർജിത് ചൗഹാനെയും നാഗിന പോലീസ് അറസ്റ്റ് ചെയ്തു. കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗീത പോലീസിന് മൊഴി നൽകി. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് മൃതദേഹം കത്തിച്ചതെന്നും മൊഴി നൽകി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൗഹാന്റെ സഹായത്തോടെയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക