ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോ 27 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്. നിരവധി പേരാണ് രക്ഷപ്പെട്ടയാളെ ആശ്വസിപ്പിച്ച് കമൻ്റുകളിട്ടിരിക്കുന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അയാൾ മുറി വിട്ട് പുറത്തിറങ്ങുന്നത്.
വീടുകളിൽ ഗ്യാസ് പൊട്ടിത്തെറിക്കുന്നതും ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്നതുമെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം സംഭവങ്ങളുടെ വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. കണ്ടാൽ ഒന്ന് പേടിക്കുന്ന അത്തരമൊരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പൊതുവെ തുണി കഴുകാനും ഉണക്കാനുമൊക്കെ കടകൾ വളരെ സുലഭമായി കാണാറുണ്ട്. ആളുകൾക്ക് ഇവിടെ വന്ന് പൈസ നൽകി തുണി കഴുകാവുന്നതാണ്. ഇത്തരത്തിലൊരു സ്ഥലത്തെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നത്.
Also Read: ഈ സമൂസയ്ക്ക് അകത്ത് എന്താണെന്ന് മനസിലായോ?
ഈ ദുരന്തത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന ഒരാളാണ് സോഷ്യൽ മീഡിയയിലെ താരം. ഒരു ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്ലിപ്പ് ആരംഭിക്കുന്നത് വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്ന ഒരു ദൃശ്യത്തോടെയാണ്. അപ്പോൾ അതേ മുറിക്കുള്ളിൽ നിന്ന് ഒരാൾ പുറത്തേക്ക് പോകുന്നതും കാണാം. അയാൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി നിമിഷങ്ങൾക്കകം വാഷിംഗ് മെഷീൻ പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്യുന്നതാണ് വീഡിയോ.
രംഗം ഏറെ ഭയപ്പെടുത്തുന്നതാണ്. മുറിക്കുള്ളിൽ സിസിടിവിയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. നിരവധി സോഷ്യൽ മീഡിയ പേജികളിലൂടെ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് രക്ഷപ്പെട്ടയാൾക്ക് ആശ്വാസ വാക്കുകളായി കമൻ്റുകളിട്ടിരിക്കുന്നത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല. ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവമാണിത്. ആ സമയത്ത് മുറിയിൽ മറ്റാരുമില്ലാതിരുന്നത് വലിയൊരു അപകടമാണ് ഒഴിവാക്കിയതെന്ന് തന്നെ പറയാം.
English Summary: Washing machine blast viral video
കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക