ഡൽഹിയിൽ സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതൻ്റെ ഇമെയിൽ സന്ദേശം. സ്കൂളിൽനിന്നു വിദ്യാർഥികളെ ഒഴിപ്പിച്ചു. പോലീസ് പരിശോധന തുടങ്ങി. മുമ്പും സമാന സന്ദേശം ലഭിച്ചിട്ടുണ്ട്.
ഹൈലൈറ്റ്:
- ഡൽഹിയിൽ സ്കൂളിൽ ബോംബ് ഭീഷണി.
- സ്കൂളിൽനിന്നു വിദ്യാർഥികളെ ഒഴിപ്പിച്ചു.
- പോലീസ് പരിശോധന തുടങ്ങി.
രാവിലെ 10.49 നാണ് സ്കൂളിലേക്ക് അജ്ഞാത ഇമെയിൽ സന്ദേശം ലഭിച്ചത്. സ്കൂളിൻ്റെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതോടെ മുൻകരുതലിൻ്റെ ഭാഗമായി വിദ്യാർഥികളെ ഒഴിപ്പിക്കുകയായിരുന്നു. സംഭവ അറിഞ്ഞു വിദ്യാർഥികളുടെ രക്ഷിതാക്കളടക്കം സ്കൂളിലേക്ക് പാഞ്ഞെത്തി. കുട്ടിയെ സ്കൂളിൽനിന്നു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു സ്കൂൾ അധികൃതരുടെ സന്ദേശം ലഭിച്ചതോടെയാണ് എത്തിയതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു.
തൃക്കരിപ്പൂരിന്റെ സ്വന്തം ഇസ്മയിൽ ഹാജി
അതേസമയം സ്കൂൾ പരിസരങ്ങളിൽ പോലീസിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ഇതുവരെ ഒന്നും അസ്വാഭാവികമായി കണ്ടെത്താനായിട്ടില്ല. സ്കൂളിൽ ആദ്യമായല്ല ബോംബ് ഭീഷണി ഉണ്ടാകുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ചന്ദൻ ചൗധരി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. കഴിഞ്ഞവർഷം നവംബറിലും സമാനമായ അജ്ഞാത ഇമെയിൽ സന്ദേശം സ്കൂൾ അഡ്മിന് ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. സ്കൂളിൽ പോലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ; ചാക്കിൽ പൊതിഞ്ഞ നിലയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക