മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ ഇനി മുടി മുറിക്കേണ്ടതില്ല. ഈ പ്രശ്നം ഫലപ്രദമായി തടയാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. അത്തരത്തിൽ ചിലത് പരിചയപ്പെടാം.
മുടിയുടെ അറ്റം പിളരാതിരിക്കാൻ 5 വഴികൾ
ഹൈലൈറ്റ്:
- മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ അറ്റം മുറിക്കുകയാണോ പതിവ്?
- മുടി മുറിക്കുന്നതിന് പകരം ഈ കാര്യങ്ങൾ ചെയ്താൽ അറ്റം പിളരുന്നത് ഒഴിവാക്കാം
- ഇതാ ചില പ്രകൃതിദത്ത പരിഹാരങ്ങൾ
നല്ല ഉള്ളുള്ളതും, പട്ടുപോലെ മിനുസമാർന്നതുമായ മുടി ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന കാര്യമാണ്. ഇത് കൈവരിക്കാനാണ് നമ്മൾ ലക്ഷ്യമിടുന്നതെങ്കിലും, നമ്മുടെ മുടിയുടെ നുറുങ്ങുകളിൽ രൂപം കൊള്ളാൻ തുടങ്ങുന്ന പിളർന്ന അറ്റങ്ങൾ ഈ ആഗ്രഹത്തെ പലപ്പോഴും തടസ്സപ്പെടുത്തുന്നു. അവ മുടി വരണ്ടതും വളരെ പരുക്കനുമാക്കുന്നു. മുടിക്ക് ചൂട് പകരുന്ന ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം, കളറിംഗ്, രാസ ചികിത്സകൾ, ചൂടുവെള്ളത്തിന്റെ നിരന്തരമായ ഉപയോഗം എന്നിവയാണ് മുടിയുടെ അറ്റം പിളരുന്ന പ്രശ്നം വേഗത്തിലാക്കുന്ന ചില കാര്യങ്ങൾ.
പല ആളുകളും നീളമുള്ള മുടിയ്ക്കായി കൊതിക്കുമ്പോൾ, മുടിയുടെ പിളർന്ന അറ്റങ്ങൾ നമ്മടെ എല്ലാ പദ്ധതികളെയും നശിപ്പിക്കുകയും നമ്മുടെ മുടിയിഴകൾ മുറിക്കേണ്ടി വരുന്നതിന് കാരണമാവുകയും ചെയ്യും. എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ മുടിയുടെ പിളർന്ന അറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചില എളുപ്പവഴികൾ ഇതാ.
തേങ്ങാപ്പാൽ
നിങ്ങൾക്ക് ഒരു സലൂണിൽ നിന്നെന്നപോലെ ഒരു ഹെയർ സ്പാ ചെയ്യണമെന്നുണ്ടോ? തേങ്ങാപ്പാൽ ഉപയോഗിച്ച് വീട്ടിലിരുന്ന് നമുക്ക് അത് ചെയ്യാം. ഇത് വിറ്റാമിൻ ഇ കൊണ്ട് സമ്പന്നമായതിനാൽ, ഇത് മുടിയിലെ പരുപരുത്ത അവസ്ഥ കുറയ്ക്കുകയും ജലാംശം പകരുകയും നിങ്ങളുടെ മുടിയിഴകൾക്ക് ആഴത്തിൽ കണ്ടീഷനിങ് പകരുകയും, അതുവഴി അറ്റം പിളർന്ന് പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
ഇതിനായി മൂന്നോ നാലോ സ്പൂൺ തേങ്ങാപ്പാൽ മുടിയിൽ വേരുകൾ മുതൽ നെറുക വരെ പുരട്ടി കുറച്ച് മണിക്കൂറുകൾക്ക് ശേഷം കഴുകുക.
ഇടതൂർന്ന മുടിക്ക് ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിക്കാം
പപ്പായ മാസ്ക്
ഈ ഫലം മുടിയിഴകളെ പോഷിപ്പിക്കുന്നതിനും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. പപ്പായ മാസ്ക് തയ്യാറാക്കുവാൻ അര കപ്പ് പപ്പായ ഉടച്ചെടുത്ത്, അതിലേക്ക് ഒരു സ്പൂൺ തൈരും ബദാം എണ്ണയും ചേർക്കുക. ഇത് നന്നായി കലർത്തി വേരുകൾ മുതൽ നുറുങ്ങുകൾ വരെ മുടിയിൽ പുരട്ടുക. കുറച്ച് മണിക്കൂർ നേരം വച്ചതിനു ശേഷം മുടി നന്നായി കഴുകുക.
ഉള്ളി നീര്
ഉള്ളിയിൽ നിന്ന് നീരെടുക്കുന്ന പ്രക്രിയ നിങ്ങളെ കരയിപ്പിക്കുമെങ്കിലും, അത് തീർച്ചയായും ഗുണം ചെയ്യുന്നതാണ്! ഉള്ളി അരച്ചെടുത്ത് അതിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക. കോട്ടൺ പഞ്ഞിയുടെ സഹായത്തോടെ ഇത് തലയിൽ പുരട്ടി, ഒരു മണിക്കൂർ വച്ചതിനു ശേഷം തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ശീലിക്കുന്നത് ക്രമേണ മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാൻ സഹായിക്കും.
മുടിയുടെ അറ്റം പിളരുന്നത് തടയാൻ നാച്ചുറൽ കണ്ടീഷണർ
മയോണൈസ് ഹെയർ മാസ്ക്
ഷവർമ്മ, സാൻഡ്വിച്ചുകൾ തുടങ്ങിയവയോടൊപ്പം കഴിക്കുന്ന ഒരു ജനപ്രിയ ചേരുവയാണ് മയോണൈസ്. അതിൽ മുട്ടയും എണ്ണയും അടങ്ങിയിരിക്കുന്നതിനാൽ, ഈ മാസ്ക് എല്ലാ മുടിയിഴകളെയും നന്നായി പൊതിയുകയും പിളർന്ന അറ്റങ്ങൾ അടയ്ക്കുകയും ചെയ്യുന്നു, ഇത് മുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കനത്ത നാശനഷ്ടങ്ങൾ പരിഹരിക്കുന്നു. മികച്ച ഫലങ്ങൾക്കും പട്ടുപോലെ മിനുസമാർന്ന മുടിക്കും ഒരു സ്പൂൺ കറ്റാർ വാഴ ജെൽ അതിലേക്ക് ചേർത്ത്, മുടിയിൽ പ്രയോഗിക്കുക.
ടീ ട്രീ ഓയിൽ
ചൊറിച്ചിൽ, താരൻ എന്നിവയ്ക്കൊപ്പം ശിരോചർമ്മത്തിൽ ഉണ്ടാകുന്ന അഴുക്ക് നീക്കം ചെയ്യുന്നതിനും ഈ പ്രകൃതിദത്ത എണ്ണ സഹായിക്കുന്നു. ടീ ട്രീ ഓയിൽ ഒരു കാരിയർ ഓയിലും നിങ്ങൾക്ക് ഇഷ്ടമുള്ള അവശ്യ എണ്ണയും ചേർത്ത് യോജിപ്പിച്ച ശേഷം, തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. കുറച്ച് മണിക്കൂറുകൾക്ക് ശേഷം കഴുകുക.
മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ ഒരിക്കൽ ഇവ പരീക്ഷിക്കുക.
മുഖക്കുരു മാറാൻ തുളസി ഫെയ്സ് പാക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : natural remedies to get rid of split ends
Malayalam News from malayalam.samayam.com, TIL Network