ചിലര്‍ക്കാകട്ടെ, കടുത്ത വെയിലും വിയര്‍പ്പുമെല്ലാം ഈ പ്രശ്നമുണ്ടാക്കുന്നു. മറ്റു ചിലര്‍ക്ക് കുളിച്ചാല്‍, നിറുകയില്‍ വെള്ളമിറങ്ങിയാല്‍ എല്ലാം ഈ പ്രശ്നമുണ്ടാകാം. കഫക്കെട്ട് നെഞ്ചിലും ശിരസിലുമെല്ലാമുണ്ടാകാം. ഇത് കൂടുതല്‍ പഴകിയാല്‍ അണുബാധയും ന്യൂമോണിയ പോലുളള പ്രശ്നങ്ങളുണ്ടാകാനും സാധ്യത ഏറെയാണ്.
തലവേദന, മൂക്കടപ്പ്, സൈനസൈറ്റിസ് പോലുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു..
കഫക്കെട്ട് മാറാന്‍
കഫക്കെട്ട് മാറാന്‍ പല വഴികളുമുണ്ട്. ഇത്തരം വഴികളില്‍ നമുക്ക് ചെയ്യാവുന്ന ചില സിംപിള്‍ പരിഹാരങ്ങളും പെടുന്നു. ഇത്തരത്തില്‍ ഒന്നാണ് ഉപ്പ്. നല്ലൊരു അണുനാശിനിയായ ഉപ്പ് കഫക്കെട്ട് മാറാന്‍ ഏറെ നല്ലതാണ്.
ഏറ്റവും സിംപിളായി ഇത് ഉപയോഗിയ്ക്കാന്‍ പറ്റുന്ന രീതിയുണ്ട്. രാത്രി കിടക്കാന്‍ നേരം ഒരു പാത്രത്തില്‍ അല്പം ഉപ്പ് കിടക്കയ്ക്ക് അരികിലോ മുറിയില്‍ സമീപത്തോ വയ്ക്കാം. ഇത് കഫക്കെട്ട് മാറാന്‍ ഏറെ നല്ലതാണ്. ഇതല്ലെങ്കില്‍ ഒരു തുണിയില്‍ പൊതിഞ്ഞ് വയ്ക്കാം.
മൂക്കടപ്പിനും കഫക്കെട്ടിനും അലര്‍ജിയ്ക്കും സൈനസൈറ്റിസ് പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതേറെ നല്ലതാണ്.
ഹാലോതെറാപ്പി
ഉപ്പ് ഉപയോഗിച്ച് ചെയ്യുന്ന പല നാച്വറല്‍ ചികിത്സാവിധികളുമുണ്ട്. സാള്‍ട്ട് തെറാപ്പി എന്ന ഒന്നു തന്നെയുണ്ട്. ഇതിന് പറയുന്ന പേര് ഹാലോതെറാപ്പി എന്നാണ്. ഉപ്പ് നമ്മുടെ മൂക്കിലൂടെ ശ്വാസസഞ്ചാരം നടക്കുന്ന എയര്‍ പാസേജിലെ വീക്കം തടയുന്നു.
ഇത് തലവേദന കുറയ്ക്കാനും ഇന്‍ഫ്ളമേറ്ററി കോശങ്ങള്‍ വ്യാപിയ്ക്കുന്നത് തടയാനും നല്ലതാണ്. ഉപ്പിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ബാക്ടീരിയ അലര്‍ജി പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
ഉപ്പിന്റെ ചെറുകണികകള്‍ സൈനസിലേയ്ക്കും ശ്വാസനാളത്തിലേയ്ക്കും സഞ്ചരിച്ച് ഈ ഭാഗം കൂടുതല്‍ ക്ലീനാക്കി വായുസഞ്ചാരം സുഗമമാക്കും. ഇതിലൂടെ മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങള്‍ കുറയും. അലര്‍ജിയും കുറയും.
ഉപ്പ് ചേര്‍ത്ത പാനീയം
രാത്രിയിലെ മൂക്കടപ്പും അലര്‍ജി പ്രശ്നങ്ങളുമെല്ലാം പലരുടേയും ഉറക്കം കളയുന്ന ഒന്നു കൂടിയാണ്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പ് ഇതേ രീതിയില്‍ മുറിയില്‍ സൂക്ഷിയ്ക്കുന്നത്. ശ്വാസനാളത്തിലൂടെയുളള വായുസഞ്ചാരം സുഗമമാക്കുന്നതിനാല്‍ നല്ല ഉറക്കത്തിന് ഇത് സഹായിക്കുന്നു.
മൂക്കടപ്പ് മാറാന്‍ പൊതുവേ മൂക്കില്‍ സലൈന്‍ ഉപയോഗിയ്ക്കാറുണ്ട്. ഇത് ഉപ്പ് ചേര്‍ത്തുണ്ടാക്കുന്ന ലായനിയാണ്. നെററിപോട്ട് എന്നൊരു വഴി കൂടി പരീക്ഷിയ്ക്കുന്നത് നല്ലതാണ്. ഇതിനുളള പ്രത്യേക രീതിയിലെ ട്യൂബ് പോലുളള പാത്രം വാങ്ങാന്‍ ലഭിയ്ക്കും.
ഇതില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത പാനീയം നിറച്ച് മുഖം വശം ചരിച്ച് പിടിച്ച് ഒരു നാസാദ്വാരത്തിലൂടെ വെളളം ഒഴിച്ച് മറുഭാഗത്തൂടെ പുറത്തേയ്ക്ക് കളയുന്ന രീതി നല്ലതാണ്. ഇത് ഈ ഭാഗം ക്ലിയറാകാനും ബുദ്ധിമുട്ടില്ലാതെ ശ്വാസം വലിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.
അലര്‍ജി, സൈനസൈറ്റിസ്, മൂക്കടപ്പ്, കഫക്കെട്ട്
ഉപ്പ് മുറിയില്‍ സൂക്ഷിയ്ക്കുന്നത് കൊണ്ട് ബാക്ടീരിയകളുടേയും ഫംഗസിന്റേയുമെല്ലാം വളര്‍ച്ച തടയാന്‍ സാധിയ്ക്കും. ഇതിനാല്‍ തന്നെ ഇത് നല്ലതാണ്.
മുറിയില്‍ ഈര്‍പ്പം നില നില്‍ക്കുന്നത് ഇവയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഈര്‍പ്പം വലിച്ചെടുക്കാന്‍ ഉപ്പിന്റെ കണികകള്‍ക്ക് സാധിയ്ക്കും. കല്ലുപ്പാണ് കൂടുതല്‍ നല്ലത്
അലര്‍ജി, സൈനസൈറ്റിസ്, മൂക്കടപ്പ്, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ കിടക്കാന്‍ നേരം ഉപ്പ് മുറിയില്‍ സൂക്ഷിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നേടാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.