ദിവസവും മുടി കഴുകുന്നതോ അതോ കഴുകാത്തതോ മുടി കൊഴിയാന്‍ ഇടയാക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇതിനാല്‍ തന്നെ ആശയക്കുഴപ്പവുമുണ്ട്. ഇതെക്കുറിച്ച് Dr Swapna Priya, Consultant Dermatologist CARE Hospitals Hi-Tec City, Hyderabad വിശദീകരിയ്ക്കുന്നു.
മുടി കൊഴിയാന്‍
ദിവസവും മുടി കഴുകുന്നതാണ് മുടി കൊഴിയാന്‍ ഒരു കാരണമെന്ന് പറഞ്ഞ് കേള്‍ക്കാറുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. ദിവസവും മുടി കഴുകുന്നത് മുടി കൊഴിയാന്‍ കാരണമാകുന്നില്ല. ഡോക്ടര്‍ പറയുന്നു. മുടി ദിവസവും കഴുകുന്നത് മുടിയുടേയോ ശിരോചര്മത്തിന്റേയോ ആരോഗ്യത്തെ ബാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം.
മുടി കൊഴിച്ചിലിന് ഇടയാക്കുന്നത് പല ഘടകങ്ങളാണ്. ഇത് പലരിലും പല തരത്തിലുമായിരിയ്ക്കും. ജെനറ്റിക്സ്, സ്ട്രെസ്, ഹോര്‍മോണ്‍, രോഗങ്ങള്‍ തുടങ്ങിയ പല കാരണങ്ങളായിരിയ്ക്കും ഇതിന് പുറകിലുള്ളത്.
ദിവസവും മുടി കഴുകുന്നത്
വാസ്തവത്തില്‍ ദിവസവും മുടി കഴുകുന്നത് തലയോട്ടിയിലെ കൂടുതലുളള ഓയില്‍, വിയര്‍പ്പ്, അഴുക്ക് എന്നിവ നീങ്ങാന്‍ സഹായിക്കുന്നു. പ്രത്യേകിച്ചും ഇത്തരം അന്തരീക്ഷത്തിലും ചൂടുള്ള കാലാവസ്ഥയിലും കഴിയുന്നവരെങ്കില്‍. എന്നാല്‍ കഴുകുമ്പോള്‍ വീര്യം കൂടുതലുള്ള ഷാംപൂവും മറ്റും ഉപയോഗിയ്ക്കുന്നത് മുടിയും ശിരോചര്‍മവും കേടാകാന്‍ ഇടയാക്കുന്ന ഒന്നാണ്.
ഇത് മുടി കൊഴിയാന്‍ ഇടയാക്കും. ഇവ ഉപയോഗിച്ച് മുടി കഴുകുന്നതാണ് മുടി കൊഴിയാന്‍ ഇടയാക്കുന്നത്. അല്ലാതെ മുടി ദിവസവും കഴുകുന്നതല്ല. ഇതു പോലെ മുടി വല്ലാതെ ഉരച്ച് കഴുകുന്നതും വലിയ്ക്കുന്നതുമെല്ലാം മുടി കൊഴിയാന്‍ കാരണമാകുന്നു.
ഷാംപൂ
മാത്രമല്ല, മുടിയില്‍ ഉപയോഗിയ്ക്കുന്ന ഷാംപൂവും മറ്റും നല്ലതു പോലെ കഴുകിക്കളയേണ്ടതും അത്യാവശ്യമാണ്. ഇതല്ലെങ്കില്‍ ശിരോകൂപങ്ങളുടെ സുഷിരം അടയുന്നതിനും ഇതു വഴി മുടി പോകുന്നതിനും ഇടയുണ്ട്.
ഇതു പോലെ ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ ഉപയോഗിയ്ക്കണം. ഇത് മുടി വരണ്ട് പറക്കാതിരിയ്ക്കാന്‍ അത്യാവശ്യമാണ്. മുടി വരണ്ടു പോകുന്നതും പാറിപ്പറന്ന് കിടക്കുന്നതുമെല്ലാം ആരോഗ്യം കളയുന്ന ഘടകങ്ങള്‍ തന്നെയാണ്.
കഴുകുമ്പോഴും ചീകുമ്പോഴും
മുടി കൊഴിയുകയെന്നത് മുടി വളരുന്ന പ്രക്രിയയുടെ ഭാഗം തന്നെയാണ്. ശരാശരി 50-100 ഇഴകള്‍ വരെ കൊഴിയുന്നത് സാധാരണയാണ്. അതായത് ദിവസവും ഇത്ര വരെ മുടി കൊഴിഞ്ഞാലും പ്രശ്നമില്ല, ഇതിനേക്കാള്‍ കൂടുതലാകുമ്പോഴാണ് പ്രശ്നമാകുന്നത്. നഷ്ടപ്പെടുന്ന മുടിയ്ക്ക് പകരം മുടി വരികയും ചെയ്യുന്നു.
ഇതു പോലെ മുടി കഴുകുമ്പോഴും ചീകുമ്പോഴും മുടി പോകുന്നതും സാധാരണയാണ്. ഇത് മുടി കൊഴിച്ചില്‍ എന്ന അവസ്ഥയായി ഇടുക്കേണ്ടതില്ലെന്നും ഡോക്ടര്‍ സ്വപ്നപ്രിയ പറയുന്നു.
വളര്‍ച്ചാ ചക്രത്തിലെ ഒരു ഘട്ടം
മുടി കഴുകുന്നതല്ല, കഴുകാന്‍ ഉപയോഗിയ്ക്കുന്ന ഷാംപൂ പോലുള്ളവയാണ് പ്രശ്നം വരുത്തുന്നതെന്ന് സാരം. അല്ലെങ്കില്‍ വളരെ റഫ് ആയും ബലം കൊടുക്കും മുടി കഴുകുന്നതും തുടയ്ക്കുന്നതുമെല്ലാം മുടിയേയും ശിരോചര്‍മത്തേയും കേടു വരുത്തുന്നു. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കുക, ഇതു പോലെ കണ്ടീഷണറും.
പോയ മുടി ഇരട്ടിയായി വരാന്‍ ഉലുവാ ജെല്‍ പായ്ക്ക്…
മുടി വലിയ്ക്കുന്നതും വല്ലാതെ ചൊറിയുന്നതുമൊന്നും നല്ലതല്ല. മുടി ചീകുമ്പോഴും കുളിയ്ക്കുമ്പോഴുമുള്ള മുടി കൊഴിച്ചില്‍ സാധാരണ പ്രക്രിയയാണെന്നും ഡോക്ടര്‍ വിവരിയ്ക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചാ ചക്രത്തിലെ ഒരു ഘട്ടം മാത്രമാണ്.