വീട്ടുകാരെയും സമൂഹത്തെയുമൊക്കെ പേടിച്ച് ഇപ്പോഴും ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ തുടരുന്ന നിരവധി ആളുകൾക്ക് കൂടി പ്രചോദനമാവുകയാണ് അമ്പത്തിയെട്ടുകാരനായ ആംഗസ് കെനഡിയാണ് വളരെ വ്യത്യസ്തമായാണ് അദ്ദേഹത്തിൻ്റെ വിവാഹ മോചനം ആഘോഷിച്ചത്. എഴുത്തുകാരനും നടനുമൊക്കെ ആയ ആംഗനസ് കെനഡി കാറിൻ്റെ പുറകിൽ ഡിവോഴ്സ് എന്ന് എഴുതിയാണ് ആഘോഷിച്ചത്.വിവാഹം കഴിഞ്ഞവരുടെ ജസ്റ്റ് മ്യാരീഡ് എന്നെഴുതിയ കാർ പോലെ തന്നെയാണ് ജസ്റ്റ് ഡിവോഴ്സ്ണ്ട് എന്ന ഇദ്ദേഹം എഴുതിയത്.
ഏറെ രസകരമായ ഈ സംഭവം നാട്ടുകാരെ കാണിക്കാൻ കാറുമായി നാട് ചുറ്റാനും അദ്ദേഹം മറന്നില്ല. 23 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് അദ്ദേഹം അവസാനിപ്പിച്ചത്. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറയുന്നു. കാറിന്റെ വശങ്ങളിൽ എല്ലാം ഫ്രീഡം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
Also Read:ഓടി കൊണ്ടിരിക്കുന്ന മെട്രോയിൽ വസ്ത്രങ്ങൾ ഊരി ഒരു കുളി, യുവാവിൻ്റെ വീഡിയോ വൈറൽ
താൻ സിംഗിള്‍’ ആണെന്ന് മറ്റുള്ളവരെ അറിയിക്കാനല്ല ഇത്തരത്തിൽ ചെയ്യുന്നത്. മറിച്ച് വിവാഹ ബന്ധം വേർപ്പെടുത്തുന്നത് അത്ര മോശകാര്യമല്ല എന്ന മറ്റുള്ളവരെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തിലെ അടുത്ത ഒരു ഘട്ടത്തിന്റെ തുടക്കം തീര്‍ച്ചയായും ആഘോഷിച്ച് വരവേല്ക്കേണ്ടതാണെന്നും ആളുകള്‍ക്ക് സന്ദേശം നല്‍കുന്നതിനും അവബോധം നല്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും ആംഗസ് പറയുന്നു.
കാർ നന്നായി അലങ്കരിച്ച് ഏറെ രസകരമായാണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. വിവാഹം ദിവസത്തെ പോലെ തന്നെ വിവാഹ മോചനത്തിന് പ്രാധാന്യമുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞ് വയ്ക്കുന്നത്. എന്തായാലും ഏറെ രസകരമായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞെന്ന് തന്നെ പറയാം.