ഹൈലൈറ്റ്:
- ‘ദൈവീക ഇടപെടൽ’ ഉണ്ടാകണം എന്നതിനാലാണ് താൻ സ്റ്റീയറിങ് വീലിൽ നിന്നും കൈ എടുത്തുമാറ്റിയത് എന്ന് അമ്മ
- ആക്സിലറേറ്ററിൽ കാലെടുത്തുവച്ച് താൻ സർവശക്തനിലേക്ക് എല്ലാം സമർപ്പിച്ചു എന്നാണ് അമ്മയുടെ വാദം.
- അപകടം ഉണ്ടായെങ്കിലും താൻ ശരിയായ കാര്യം ചെയ്തുവെന്ന് അമ്മയുടെ വാദം.
റിപ്പോർട്ടുകൾ അനുസരിച്ച് പ്രതീക്ഷിച്ച ദൈവീക ഇടപെടലിന് പകരം അമ്മയും മകളും യാത്ര ചെയ്ത കാർ ഒരു ജംക്ഷനിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടം കറങ്ങി എങ്കിലും ഒടുവിൽ ട്രാഫിക് പോസ്റ്റിൽ ഇടിച്ചു നിന്ന്. അമ്മയ്ക്കും മകൾക്കും ഇടിച്ച കാറിലുള്ളവർക്കും കാര്യമായ പരിക്കുകളില്ല.
എജ്ജാതി പിശുക്ക്! കൂടുതൽ കഴിക്കുന്ന ഭക്ഷണത്തിന് ഭർത്താവിന് പിഴ
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഡ്രൈവറുടെ അശ്രദ്ധമൂലമല്ല അപകടമെന്ന് വെളിപ്പെട്ടത്. തന്റെ വിശ്വാസം പരീക്ഷിക്കുന്നതിനുള്ള മാർഗമായാണ് അമ്മ സ്റ്റിയറിംഗ് വീലിൽ നിന്നും കയ്യെടുത്തത്. സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം ദൈവത്തോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാണ് അമ്മ ഈ സാഹസത്തിന് മുതിർന്നത്. ഇതോടെ അശ്രദ്ധമായി വാഹനം ഓടിക്കുക, കുട്ടിയുടെ ജീവൻ അപകടത്തിലാക്കുക, ട്രാഫിക് ലൈറ്റ് ലംഖിക്കുക, അപകടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
അപകടത്തിലേക്ക് നയിച്ചതെന്താണെന്ന് ചോദിച്ചപ്പോൾ, ‘ദൈവവുമായുള്ള തന്റെ വിശ്വാസം പരീക്ഷിക്കാൻ’ ആഗ്രഹിക്കുന്നതിനാൽ താൻ അശ്രദ്ധമായി വാഹനമോടിച്ചതായി അമ്മ സമ്മതിച്ചു. ആക്സിലറേറ്ററിൽ കാലെടുത്തുവച്ച് താൻ സർവശക്തനിലേക്ക് എല്ലാം സമർപ്പിച്ചു എന്നാണ് അമ്മയുടെ വാദം.
കുംഭകർണ്ണൻ തോൽക്കും! വർഷത്തിൽ 300 ദിവസം ഉറങ്ങി പുർഖരം
അമ്മ ഏതെങ്കിലും തരത്തിലുള്ള ലഹരിയ്ക്ക് അടിമയല്ല എന്നാണ് പോലീസ് റിപ്പോർട്ട്. ‘പരീക്ഷണങ്ങളിലൂടെയും കഷ്ടതകളിലൂടെയും’ താൻ കടന്നുപോയതായി അമ്മ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അപകടം ഉണ്ടായെങ്കിലും താൻ ശരിയായ കാര്യം ചെയ്തുവെന്ന് അമ്മയുടെ വാദം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : to test faith in god, this mother lifts hands off the wheel driving, crashes
Malayalam News from malayalam.samayam.com, TIL Network