താരത്തിൻ്റെ ഫിറ്റ്‍നെസ് ദിനചര്യകളും ഭക്ഷണക്രമവുമൊക്കെ ഏറെ ശ്രദ്ധയോടെ ആണ് താരം കൈകാര്യം ചെയ്യുന്നത്. യോഗ, സ്‌ട്രെച്ചുകൾ, കാർഡിയോ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് താരത്തിൻ്റെ ഫിറ്റ്‌നസ് ദിനചര്യയിലുള്ളത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.കഠിനമായ വ്യായാമത്തിലൂടെ തന്റെ ശക്തിയും ശാരീരികക്ഷമതയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോ.
“എന്റെ കാലുകൾ ഉറച്ചുനിൽക്കുന്നതിനാൽ, ഫിറ്റ്‌നസും വഴക്കവും രസകരവുമായ ഒരു പുതിയ ആഴ്‌ചയിൽ ഇതാ ഞാൻ ‘വീലിംഗ്’ ചെയ്യുന്നു.. കാലുകളും ഒപ്പം പ്രവർത്തിക്കുന്ന ഈ കോർ-ഡ്രവൺ സംയുക്തത്തിൻ്റെയും ശക്തിക്ക് എന്നോടൊപ്പം ചേരൂ. ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ഹൃദയ സിസ്റ്റത്തെ പ്രവർത്തിക്കുന്നു, കാതലായ ശക്തി വികസിപ്പിക്കുന്നു, കൂടാതെ ഹൃദയ സഹിഷ്ണുത വികസിപ്പിക്കാനും സഹായിക്കുന്നു. ഇതൊരു ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് തോന്നാം..എന്നാൽ ഇത് എന്നോടൊപ്പം റീമിക്സ് ചെയ്ത്, എന്നെ ടാഗ് ചെയ്യുക, എന്റെ സ്റ്റോറികളിൽ മികച്ചവ ഞാൻ പങ്കിടും ഇതായിരുന്നു താരം വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. മറ്റുള്ളവരെയും വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു താരത്തിൻ്റെ പോസ്റ്റ്.
Also Read: പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നെസ്, ഈ താരത്തെ മനസിലായോ
കൈകളിൽ വെയ്റ്റ് പ്ലേറ്റ് പിടിച്ച് താഴെ മുടി മടക്കി കിടന്ന ശേഷം എഴുന്നേറ്റ് വെയ്റ്റ് ഒരു റൗണ്ട് കറക്കി വീണ്ടും കാലുകൾ മുട്ട് മടക്ക് വി ഷേപ്പിൽ വയ്ക്കുന്നത് തുടർച്ചയായി ചെയ്യുന്നതാണ് താരത്തിൻ്റെ വീഡിയോ. കാൽ പാദങ്ങൾ രണ്ടും ഡംബെല്ലുകൾക്കിടയിൽ ലോക്ക് ചെയ്ത് വച്ചിരിക്കുന്നതും വീഡിയോയിൽ കാണം. ശരീരത്തിൻ്റെ മുകൾ ഭാഗത്തെയും താഴ് ഭാഗത്തെയും പേശികളെ ഒരു പോലെ ശക്തിപ്പെടുത്താനാണ് ഇത്തരത്തിലൊരു വ്യായാമം.
എന്തായാലും ശിൽപ ഷെട്ടിയുടെ വീഡിയോ ആരാധകരെ വിസ്മയിപ്പിക്കുകയാണ്. സ്ഥിരമായി ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ കരുത്ത് നൽകാനും സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. നിരവധി പേരാണ് താരത്തെ വീഡിയോയുടെ താഴെ അഭിനന്ദനങ്ങൾ നൽകി പുകഴ്ത്തുന്നത്. ഇത്രയും ഊർജ്ജം നിങ്ങൾക്ക് എവിടെ നിന്ന് ലഭിക്കുന്നു എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമൻ്റിട്ടിരിക്കുന്നത്. ശിൽപ മാഡമാണ് എൻ്റെ പ്രചോദനമെന്നാണ് മറ്റൊരാൾ ഇട്ടിരിക്കുന്നത്.
English Summary: Shilpa shetty fitness video
കൂടുതൽ ഫിറ്റ്‍നെസ് വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.