Authored by Deepu Divakaran | Samayam Malayalam | Updated: 24 May 2023, 2:56 pm
ബിഹാറിലെ വൈശാലിയിൽ നടുക്കുന്ന കൊലപാതകം. 13 കാരിയും ആൺ സുഹൃത്തും ചേർന്ന് അനുജത്തിയെ കൊലപ്പെടുത്തി. പെൺകുട്ടിയുടെ അനുജത്തിയായ ഒൻപതുവയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹൈലൈറ്റ്:
- ബിഹാറിൽ നടുക്കുന്ന കൊലപാതകം.
- 13 കാരി അനുജത്തിയെ കൊലപ്പെടുത്തി.
- ആൺ സുഹൃത്തിൻ്റെ സഹായത്തോടെയാണ് കൊലപാതകം.
വീട്ടിൽ പെട്ടിയിലാക്കി സൂക്ഷിച്ച മൃതദേഹത്തിൽനിന്നു ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഇരുവരും ചേർന്നു മൃതദേഹം വെട്ടിനുറുക്കി. തുടർന്ന് ആസിഡ് ഒഴിച്ചു ശരീരഭാഗങ്ങൾ കത്തിച്ച ശേഷം വീടിനു പിൻവശത്തായി ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പരിമിതികളെ തോൽപ്പിച്ച് സിവിൽ സർവീസ് പട്ടികയിൽ ഇടം നേടി ഷഹാന
സംഭവസ്ഥലം ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധിച്ചിരുന്നു. ശരീരഭാഗങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൊല്ലപ്പെട്ടത് പ്രായപൂർത്തിയാകാത്തയാളാണെന്ന് വ്യക്തമായത്. തുടർന്നു, പ്രദേശത്തുനിന്നു കാണാതായ കുട്ടികളെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെയാണ് മെയ് 16 ന് ഒൻപതു വയസുകാരിയെ കാണാതായിരുന്നുവെന്ന വിവരം പോലീസിനു ലഭിച്ചത്.
New Parliament Building: കോൺഗ്രസ് മുതൽ കേരള കോൺഗ്രസ് വരെ; പുതിയ പാർലമെൻ്റ് ഉദ്ഘാടനച്ചടങ്ങ് 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും
കൂടുതൽ തെളിവുകൾ ലഭിച്ചതോടെ കൃത്യം നടത്തിയത് പെൺകുട്ടിയുടെ സഹോദരിയും ആൺ സുഹൃത്തും ചേർന്നാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന്, ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക