തിരുവനന്തപുരം> കെപിസിസി അധ്യക്ഷനായി ഇനി തുടരാൻ താനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലപാട് സോണിയ ഗാന്ധിയെ കത്തുമുഖേന അറിയിച്ചു. ഗ്രൂപ്പുകൾ പാർടിയെ തകർത്തെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി സോണിയ ഗാന്ധിയെ അറിയിച്ചു.
പുതിയ അധ്യക്ഷൻ നിയമിക്കുന്നതുവരെ കെയർ ടേക്കറായി തുടരും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധിക്ക് അയച്ച റിപ്പോർട്ട് അശോക് ചവാൻ കമ്മിറ്റിക്ക് മുല്ലപ്പള്ളി കൈമാറി. കമ്മിറ്റിയോഗത്തിലും മുല്ലപ്പള്ളി പങ്കെടുത്തില്ല. രാജിസന്നദ്ധത അറിയിച്ചതിനാലാണ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും ഗ്രൂപ്പുകളെ ഭയന്നാണ് മത്സരരംഗത്ത് നിന്ന് മാറിനിന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..