Authored by Anit | Samayam Malayalam | Updated: 29 May 2023, 10:32 am
നമ്മുടെ നല്ലൊരു ഫോട്ടോ കിട്ടിയാൽ ആദ്യം അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനായി മാത്രം സ്വന്തം ഫോട്ടോ എടുക്കുന്നവരും ഉണ്ട്.
-
എല്ലാത്തിനും ഫോട്ടോ നിർബന്ധം
പുറത്ത് എവിടെപ്പോയാലും ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പല പോസിൽ ഫോട്ടോ എടുക്കുന്നവരെ കാണാം. പുറത്ത് മാത്രമല്ല, വീടിനുള്ളിലും ഇത് തന്നെയല്ലേ അവസ്ഥ? കൂട്ടുകാർക്കൊപ്പവും വീട്ടുകാർക്കൊപ്പവും ഒറ്റയ്ക്കുമെല്ലാം നിന്നും ഇരുന്നും കിടന്നും ചാഞ്ഞും ചെരിഞ്ഞുമെല്ലാം മടുപ്പില്ലാതെ ഫോട്ടോ എടുക്കും.
-
ഫോട്ടോയിൽ ആദ്യം നോക്കുന്നത്
ഫോട്ടോ എടുത്ത് കഴിഞ്ഞാൽ ആദ്യം നോക്കുന്നത് സ്വന്തം മുഖവും രൂപവുമൊക്കെയായിരിക്കും. ബാക്കി എല്ലാവരും നന്നായിരിക്കും, സ്വന്തം മുഖം ഫോട്ടോയിൽ കൊള്ളാത്തതിനാൽ ആ ഫോട്ടോ റിജെക്റ്റ് ചെയ്യുന്ന എത്രയോ പേരുണ്ട്. അതല്ലെങ്കിൽ വീണ്ടും വീണ്ടും നല്ല ഒരു പടം കിട്ടുന്നത് വരെ ട്രൈ ചെയ്തുകൊണ്ടേയിരിക്കും.
(Image: pexels.com)
-
മടുപ്പുളവാക്കുന്നത്
സെൽഫി ആണെങ്കിൽ നല്ലൊരു ഫോട്ടോ കിട്ടുന്നത് വരെ നിങ്ങൾക്ക് പല തവണ ക്ലിക്ക് ചെയ്യാം. എന്നാൽ ഒരു ഗ്രൂപ്പ് ഫോട്ടോ ആണെങ്കിലോ? നിങ്ങളുടെ പോസ് മാത്രം മോശമായി എന്നതിനാൽ, വീണ്ടുമെടുക്കാൻ കൂടെയുള്ളവരെ എത്ര തവണ ബുദ്ധിമുട്ടിക്കും? ഒരുപക്ഷെ വീണ്ടും വീണ്ടും ഫോട്ടോ എടുക്കുന്നത് അവർക്കും മടുപ്പുളവാക്കിയേക്കാം.
(Image: pexels.com)
-
ഫോട്ടോ സൂപ്പറാക്കാൻ ട്രിക്ക്
ഫോട്ടോയിൽ നല്ലൊരു പുഞ്ചിരി കൊണ്ടുവന്നാൽ പകുതി പ്രശ്നം തീരും. ഫോട്ടോയിൽ പൗട്ടിങ് പോസ് ചെയ്യുന്നവരൊക്കെ ധാരാളമുണ്ട്. എന്നാൽ നല്ലൊരു പുഞ്ചിരിയേക്കാൾ മനോഹരമായ മറ്റെന്തുണ്ട്? എന്നാൽ ഒരു ഫോട്ടോയ്ക്ക് വേണ്ടി പുഞ്ചിരിക്കുമ്പോൾ ഇനി ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി.
-
ഇങ്ങനെ ചിരിച്ചാൽ
നിങ്ങളുടെ പുഞ്ചിരി മനോഹരമാണ്, അതിൽ തർക്കമൊന്നുമില്ല. എന്നാൽ ചിരിക്കുമ്പോൾ കണ്ണുകൾ ചെറുതാകും, കണ്ണുകളുടെ വശങ്ങളിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാം. സ്മൈൽ ലൈൻസ് കാണപ്പെടാം. ഇത് നിങ്ങളുടെ സ്വാഭാവിക ചിരി ആണ്. എന്നാൽ ഇനി എഡിറ്റിംഗ് ഫീച്ചറുകളുടെ സഹായമില്ലാതെ തന്നെ നിങ്ങളുടെ ഫോട്ടോയിൽ ഇതൊക്കെ കാണപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും.
-
ചെയ്യേണ്ടത് ഇത്രമാത്രം
ഫോട്ടോയ്ക്ക് വേണ്ടി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ഇനി ചെയ്യേണ്ടത് ആകെ ഒരു കാര്യം മാത്രം. ചിരിക്കുമ്പോൾ നാവ് നിങ്ങളുടെ മുകൾഭാഗത്തുള്ള പല്ലുകൾക്ക് പുറകിലായി കൊണ്ടുവന്ന ശേഷം ചിരിച്ച് നോക്കൂ… നിങ്ങളുടെ വളരെ മനോഹരമായ പുഞ്ചിരി അങ്ങനെ ഫോട്ടോയിൽ ക്യാപ്ച്ചർ ചെയ്യാം.