ലണ്ടൻ> കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുകെയിലെ ഇടതു പക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ഭഷ്യ കിറ്റുകളുടെ വിതരണോൽഘാടനം ആലപ്പുഴ സാംസ്കാരിക കേന്ദ്രമായ കുമ്മാടിയിൽ പി പി ചിത്തരഞ്ജൻഎംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ ഇന്ദു , സിപിഐ എം ആലപ്പുഴ ഏരിയ സെക്രട്ടറി വി ബി അശോകൻ, കൗൺസിലർ മോനിഷ ശ്യാം, കൗൺസിലർ ഡോ: ലിന്റ ഫ്രാൻസിസ്, കൗൺസിലർ മാരായ ജ്യോതി പ്രകാശ്, ജാസ്മിൻ ബിജു എന്നിവർ പങ്കെടുത്തു .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനായി ബിരിയാണിമേളയിലൂടെയും മറ്റും പണം സമ്പാദിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു മാസമായി സമീക്ഷ യുടെ ബ്രാഞ്ചുകളിൽ നടന്നു വരികയാണ് . അതിനിടയിലാണ് ആലപ്പുഴയിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകർ സമീക്ഷ നേതൃത്വത്തെ സമീപിക്കുന്നത്. ഉടൻതന്നെ സമീക്ഷ ഈ ആവിശ്യം ഏറ്റെടുത്തു, നൂറോളം കുടംബങ്ങൾക്ക് ഭഷ്യ കിറ്റിനാവിശ്യമായാ തുക ഒരാഴ്ചക്കുള്ളിൽ കണ്ടെത്തി നൽകി.
ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ചു ഏറ്റെടുത്തു കഴിഞ്ഞ വർഷ സമീക്ഷ 100 ഓളം ടിവി കളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. കൂടാതെ രണ്ടാം പ്രളയ കാലത്തു 14 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിക്കാനും സമീക്ഷ യുകെക്കു കഴിഞ്ഞു. പിറന്ന നാടിനു എന്നും കൈത്താങ്ങായി സമീക്ഷ യുകെ കൂടെ ഉണ്ടാകും എന്ന്സമീക്ഷ യുകെ നാഷണൽ സെക്രട്ടറിദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..