ഇത് കൂടാതെ, എത്ര ഡയറ്റ് എടുത്താലും തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ കണ്ടാല്‍ അമിതമായി കഴിക്കുന്നവരും കുറവല്ല. ഇത്തരത്തില്‍ ആഹാരം അമിതമായി കഴിക്കാന്‍ തോന്നുന്നത് കുറയ്്ക്കാന്‍ സഹായിക്കുന്ന ഡയറ്റ് ടിപ്സ് ആണ് പരിചയപ്പെടുത്തുന്നത്. ഇത് പിന്ുടര്ന്നാല് നിങ്ങള്‍ക്ക് ശരീരഭാരം നല്ലരീതിയില്‍ കുറച്ച് എടുക്കാന്‍ സഹായിക്കുന്നതാണ്.
ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ ശരീരഭാരം കുറയ്ക്കൂ
സ്ട്രെസ്സ് ഉള്ളപ്പോള്‍ ആഹാരം കഴിക്കാതിരിക്കാം
ചിലര്‍ക്ക് സ്ട്രെസ്സ് അമിതമായി അനുഭവപ്പെടുമ്പോള്‍ നന്നായി ആഹാരം കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ ആഹാരം അമിതമായി കഴിക്കുന്നത്. സത്യത്തില്‍ ശരീരത്തിലേയ്ക്ക് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു.
ഒട്ടുമിക്ക ആളുകളും ഇത്തരം സന്ദര്‍ഭത്തില്‍ അമിതമായി മധുരം അടങ്ങിയത്, അല്ലെങ്കില്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കും. ഇത്തരത്തില്‍ അമിതമായി കൊഴുപ്പും മധുരവും അടങ്ങിയ ആഹാരങ്ങള്‍ സ്ട്രെസ്സ് അനുഭവിക്കുമ്പോള്‍ കഴിച്ചാല്‍ ഇത് അമിതമായി കഴിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ കഴിക്കുന്നത് അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. അതുമാത്രമല്ല, ഇത്തരം അവസ്ഥിയില് ആഹാരം അമിതമായി കഴിച്ചാല്‍ ദഹനവും കൃത്യമായി നടക്കുകയില്ല.
വയര്‍ നിറയ്ക്കുന്നത്
വയര്‍ കുറേ നേരത്തേയ്ക്ക് നിറഞ്ഞത് പോലെ തോന്നിപ്പിക്കുന്ന നിരവധി ആഹാരങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചാല്‍ വയര്‍ ദീര്‍ഘനേരത്തേയ്ക്ക് നിറഞ്ഞത് പോലെ തോന്നും. ഇതിനായി നല്ലപോലെ പഴം- പച്ചക്കറികള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
അതുപോലെ തന്നെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇവ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാതെ നല്ല ഹെല്‍ത്തിയായി ഇരിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ദീര്ഡഘനേരത്തേയ്ക്ക് വയര്‍ നിറഞ്ഞത് പോലെ തോന്നുകയും ഇത് അമിതമായി കഴിക്കുന്നത് തടയാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
ടിവി കാണുമ്പോള്‍ ആഹാരം കഴിക്കുന്നത്
പലരും ആഹാരം എടുത്ത് വെച്ച് ടിവി ഓണാക്കി വെച്ചിരുന്ന് കഴിക്കും. ഇത്തരത്തില്‍ കഴിക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ പ്രശ്നമാണ് നമ്മള് വയര്‍ അറിയാതെ കഴിച്ച് പോകുന്നത്. അമിതമായി കഴിക്കുന്നതിലേയ്ക്ക് ഇത് നയിക്കുന്നുണ്ട്. ഇത്തരത്തില്‍ അമിതമായി കഴിക്കുന്നത് വണ്ണം വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു.
അതിനാല്‍, പരമാവധി ടിവി ഓണാക്കി വെച്ചിരുന്ന് ആഹാരം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ ആഹാരം കഴിക്കാന്‍ ടേബിളില്‍ പോയിരുന്ന് കഴിക്കുക. അതുപോലെ കഴിച്ച് കഴിഞ്ഞ് നിങ്ങള്‍ക്ക് ടിവി കാണാവുന്നതാണ.് ഇത് നിങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം മാത്രം കഴിക്കാന്‍ സഹായിക്കുന്നു.
വൈകി കഴിക്കുന്നത്
പലരും ആഹാരം വളരെ വൈകി കഴിക്കുന്നത് കാണാം. ഇത്തരം ശീലങ്ങള്‍ പരമാവധി ഒഴിവക്കുന്നത് നല്ലതാണ്. നമ്മള് എത്രത്തോളം വൈകി കഴിക്കുന്നുവോ അത്രത്തോളം ദഹിക്കാനും സമയം എടുക്കുന്നു. ചിലര്‍ സിനിമ കണ്ട് കഴിഞ്ഞ്, അല്ലെങ്കില്‍ എന്തെങ്കിലും വര്‍ക്ക് ഉണ്ടെങ്കില്‍ അതെല്ലാം കഴിഞ്ഞ് മാത്രമാണ് കഴിക്കുക. ഇത്തരത്തില്‍ രാത്രി കിടക്കുന്നതിന് മുന്‍പ് ആഹാരം കവിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് കൂടുന്നതിനും ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും കുറയാതിരിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ പാലില്‍ ഈ പൊടിയൊന്ന് കലക്കി കുടിച്ച് നോക്കൂ…
വെള്ളം കുടിക്കുക
എത്ര ഡയറ്റ് നോക്കിയാലും അതില്‍ നിങ്ങള്‍ കൃത്യമായി വെള്ളം കുടിക്കണം എന്ന് തീരുമാനിച്ചില്ലെങ്കില്‍ ഡയറ്റ് എടുത്തിട്ടും കാര്യമില്ല. നമ്മളുടെ ശരീരകത്തില് നിന്നും കൊഴുപ്പിനെ ഇല്ലാതാക്കുന്നതില്‍ വെള്ളം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
നന്നായി വെള്ളം കുടിച്ചാല്‍ മാത്രമാണ് ശരീരത്തില്‍ നിന്നും അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യപ്പെടുക. അതുപോലെ തന്നെ, ദഹനം കൃത്യമാക്കുന്നതിനും വയറ്റില്‍ നിന്നും കൃത്യമായി പോകുന്നതിനും ഇത് സഹായിക്കുന്നു.