പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുന്നതും മറ്റും രാത്രി വൈകിയും തുടർന്നു. 207 മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് ഒഡീഷ ചീഫ് സെക്രട്ടറി ഇന്ന് പുലർച്ചയോടെ സ്ഥിരീകരിച്ചത്. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി പറഞ്ഞു.
തട്ടിയെടുത്ത പണം കൊണ്ട് ഫര്‍ഹാന സ്വര്‍ണവും വാങ്ങിയതായി പോലീസ്
പോലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ബാലസോർ ജില്ലാ കളക്ടറും മന്ത്രിയും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ ഒഡീഷയിലേക്ക് അയച്ചു. രക്ഷാപ്രവർത്തനത്തിനായി അഞ്ച് പ്രത്യേക സംഘങ്ങളെയും അയച്ചതായി മമത ട്വീറ്റ് ചെയ്തു.
അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തുക പ്രധാനമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. മന്ത്രിയും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. ട്രെയിൻ ദുരന്തത്തെ തുടർന്ന് ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read : മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വന്‍ ട്രെയിന്‍ അപകടങ്ങള്‍; ഒരേ സമയം അപകടത്തില്‍പ്പെട്ടത് മൂന്ന് ട്രെയിനുകള്‍
ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലെ ഹെൽപ്ലൈൻ നമ്പറുകൾ
ഹൗറ – 03326382217
ഖരക്പുർ – 8972073925, 9332392339
ബാലസോർ – 8249591559, 7978418322
ഷാലിമാർ – 9903370746
വിജയവാഡ – 0866 2576924
രാജമുന്ദ്രി – 08832420541
ചെന്നൈ – – 044- 25330952, 044-25330953 & 044-25354771