ഇപ്പോൾ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു മോട്ടിവേഷൻ വീഡിയോ നിരവധി പേരാണ് കണ്ടത്.
ഒരു മാനിൻ്റെയും മുതലയുടെയും വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കണ്ടാൽ ഒരു നിമിഷം ആരും ഞെട്ടി പോകുന്ന ഈ വീഡിയോ ഒരു മോട്ടിവേഷൻ കൂടിയാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ പ്രതികരിക്കണമെന്നത് കൂടിയാണ് ഈ വീഡിയോ കാണിച്ച് തരുന്നത്. കുളത്തിൽ വെള്ളം കുടിക്കാൻ എത്തിയ ഒരു മാനിനെ പിടിക്കാൻ വരുന്നതാണ് മുതല.
നിശബ്ദനായി വരുന്ന മുതലയുടെ കൈയിൽ നിന്ന് അതിസാഹസികമായാണ് ആ മാൻ രക്ഷപ്പെടുന്നത്.
കൃത്യമായി മുതലയുടെ നീക്കം മനസിലാക്കി നിമിഷ നേരം കൊണ്ട് പ്രതികരിക്കുന്ന മാനിൻ്റെ വീഡിയോ ഒരു മോട്ടിവേഷനായിട്ടാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ റിഫ്ലെക്സ് ആക്ഷനാണ് ആ മാനിൻ്റെ ജീവൻ രക്ഷിച്ചത്. അത്രയ്ക്ക് സൂക്ഷ്മതയോടെ ആണ് അത് നിൽക്കുന്നതെന്നുമാണ് അദ്ദേഹം വീഡിയോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്നത്.
Also Read: കടുവയെ പ്രകോപിപ്പിച്ച് വിനോദ സഞ്ചാരികൾ, പിന്നീട് സംഭവിച്ചത് കണ്ടോ
ചില കാര്യങ്ങൾ അങ്ങനെയാണ് കൃത്യമായി സൂക്ഷ്മതയോടെ ചെയ്താൽ പ്രതിസന്ധികളെ വേഗത്തിൽ ഇല്ലാതാക്കാൻ കഴിയും. ജീവിതത്തിൽ എപ്പോഴും ശ്രദ്ധയോടെ ഇരിക്കേണ്ടതിൻ്റെ ആവശ്യകത കൂടിയാണ് ഇവിടെ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന തിരിച്ചടികളെ ശരിയായ രീതിയിൽ നേരിടുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പലപ്പോഴും അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നതും. അതിജീവനത്തിന് വേണ്ടിയുള്ള പ്രവൃത്തിയാണതെന്നാണ് ഒരാളുടെ കമൻ്റ്.
English Summary: Narrow escape of deer
കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.